01:24pm 08 November 2026
NEWS
പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചത് അമ്മയുടെ ആൺസുഹൃത്ത്
20/03/2025  11:32 AM IST
nila
പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചത് അമ്മയുടെ ആൺസുഹൃത്ത്

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അമ്മയുടെ ആൺസുഹൃത്ത് ലൈം​ഗികപീഡനത്തിന് ഇരയാക്കി. പെരുമ്പാവൂരിനടുത്ത് കുറുപ്പംപടിയിലാണ് പത്തും പന്ത്രണ്ടും വയസുള്ള പെൺകുട്ടികൾ പീഡനത്തിനിരയായത്. സംഭവത്തിൽ അയ്യമ്പുഴ സ്വദേശി ധനേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടികളുടെ അമ്മയുടെ സു​ഹൃത്താണ് ഇയാൾ. 

കുറുപ്പംപടിക്കടുത്ത് വാടകയ്ക്ക് താമസിക്കുകയാണ് പീഡനത്തിനിരയായ പെൺകുട്ടികളുടെ കുടുംബം. ലോറി ഡ്രൈവറായ പ്രതി ശനിയാഴ്ചയും ഞായറാഴ്ചയുമാണ് ഇവരുടെ വീട്ടിലെത്തിയിരുന്നത്. പ്രതി 2023 മുതൽ ഇക്കഴിഞ്ഞ മാസം വരെ കുട്ടികളെ പീഡിപ്പിച്ചു എന്നാണു വിവരം. താൻ നേരിടുന്ന കാര്യങ്ങൾ പറഞ്ഞുകൊണ്ട് കുട്ടികളിലൊരാൾ കൂട്ടുകാരിക്ക് എഴുതിയ കത്ത് ക്ലാസ് ടീച്ചർ കണ്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പൊലീസ് അടക്കമുള്ളവരെ ടീച്ചർ വിവരം അറിയിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img