NEWS
തുരുത്തിൽ നിന്നു കാൽവഴുതി വീണു യുവതിക്ക് ദാരുണാന്ത്യം
04/05/2025 08:20 AM IST
nila

പുഴ മധ്യത്തിലെ തുരുത്തിൽ നിന്നു കാൽവഴുതി വീണു യുവതി മുങ്ങി മരിച്ചു. ചേർത്തല നഗരസഭ പെരുമ്പാറ വൃന്ദാവനികയിൽ സുഭാഷിന്റെയും ഉഷാകുമാരിയുടെയും മകൾ നന്ദന (27) ആണ് മരിച്ചത്. പെരിയാറിൽ പാണംകുഴി പമ്പ് ഹൗസിനു സമീപത്താണ് യുവതി അപകടത്തിൽപെട്ടത്. സുഹൃത്തായ ആലപ്പുഴ കുതിരപ്പന്തി സ്വദേശി അമിത്തിന് (27) ഒപ്പമാണ് നന്ദന ഇവിടേക്കെത്തിയത്.
ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. കാഴ്ച കാണാൻ പുഴയുടെ നടുവിലെ തുരുത്തിൽ കയറിയപ്പോൾ നന്ദന കാൽ വഴുതി വീഴുകയായിരുന്നു. യുവതിയെ അമിത് കരയ്ക്കെത്തിച്ച് നാട്ടുകാരുടെ സഹായത്തോടെ പെരുമ്പാവൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇരുവരും ഒന്നിച്ചു പഠിച്ചവരാണ്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ. സഹോദരി: വൃന്ദ.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











