08:49am 17 May 2024
NEWS
സംസ്കൃത പണ്ഡിതനും അധ്യാപകനുമായ കുറിശേരി ​ഗോപാലകൃഷ്ണപിള്ള അന്തരിച്ചു

02/10/2023  11:08 AM IST
nila
സംസ്കൃത പണ്ഡിതനും അധ്യാപകനുമായ കുറിശേരി ​ഗോപാലകൃഷ്ണപിള്ള അന്തരിച്ചു
HIGHLIGHTS

കാളിദാസന്റെ മുഴുവൻ കൃതികളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ഏക വിവർത്തകനാണ്

ശാസ്താംകോട്ട: സംസ്കൃത പണ്ഡിതനും അധ്യാപകനുമായ കുറിശേരി ​ഗോപാലകൃഷ്ണപിള്ള അന്തരിച്ചു. 91 വയസ്സായിരുന്നു. വിശ്വസാഹിത്യകാരൻ കാളിദാസന്റെ മുഴുവൻ കൃതികളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ഏക വിവർത്തകനാണ്. സംസ്കാരം ഇന്ന് രാത്രി എട്ടിന്. 

സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനുമായ വിദ്വാൻ കുറിശേരി നാരായണപിള്ളയുടെയും കാർത്ത്യായനിയമ്മയുടെയും മകനാണ്. പന്മന ഭട്ടാരക വിലാസം സംസ്കൃത സ്കൂളിലും തിരുവനന്തപുരം രാജകീയ സംസ്കൃത കോളജിലുമായി വിദ്യാഭ്യാസം. തേവലക്കര ബോയ്സ് ഹൈസ്കൂളിൽ അധ്യാപകനായി ജോലി. വിരമിച്ച ശേഷം സാഹിത്യ പ്രവർത്തനത്തിൽ സജീവമായി. വൈകി വിടർന്ന പൂവ് (കവിതാ സമാഹാരം), ഹന്ത ഭാഗ്യം ജനാനാം (നാരായണീയ പരിഭാഷ), കാളിദാസ കൈരളി (വിവർത്തനം) , വിരഹി (മേഘസന്ദേശ പരിഭാഷ), ഭാഷാ കാളിദാസ സർവ്വസ്വം ക്രാളിദാസ കൃതികൾ സംപൂർണം), മൃഛകടികം (വിവർത്തനം) എന്നിവ കൃതികൾ. ഈവി സാഹിത്യ പുരസ്കാരം (2013) , ധന്വന്തരീ പുരസ്കാരം, എന്നിവ നേടി.

ഭാര്യ: പരേതയായ ഇന്ദിരാദേവി. മക്കൾ: സോഹ കുറിശേരി (റിട്ട. സീനിയർ മാനേജർ എൽ ഐ സി ഓഫ് ഇന്ത്യ) , സുഭാ കുറിശേരി (റിട്ട. മാനേജർ, കൊല്ലം ജില്ലാ സഹകരണ ബാങ്ക്) , ഹരി കുറിശേരി ( എഡിറ്റർ ന്യൂസ് അറ്റ് നെറ്റ് ) മരുമക്കൾ: ആർ. ശശികുമാർ (റിട്ട. ജോയിന്റ് റജിസ്ട്രാർ സഹകരണ വകുപ്പ് ), പരേതനായ പ്രഫ.സി.ജി രാജീവ് ഡി.ബി കോളജ് ശാസ്താംകോട്ട ), ബി.ഐ. വിദ്യാ റാണി (ഹെഡ്മിസ്ട്രസ് , എൽ പി എസ് പനപ്പെട്ടി, ശാസ്താം കോട്ട )

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam