04:33am 23 October 2026
NEWS
കുന്നംകുളം പൊലീസിന് മാവോയിസ്റ്റ് ഭീഷണി
10/09/2025  04:10 PM IST
nila
കുന്നംകുളം പൊലീസിന് മാവോയിസ്റ്റ് ഭീഷണി

തൃശൂർ കുന്നംകുളം പൊലീസിന് മാവോയിസ്റ്റ് ഭീഷണി. ഇന്ന് രാവിലെയാണ് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ ഭീഷണികത്ത് ലഭിച്ചത്. കേരളത്തിലെ  യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർക്കെതിരെ ജനങ്ങൾ അണിനിരക്കണമെന്നാണ് കത്തിൽ ആഹ്വാനം ചെയ്യുന്നത്.  മാവോയിസ്റ്റ് സംസ്ഥാന ചീഫ് രാധാകൃഷ്‌ണൻ എന്ന പേരിലാണ് കത്ത്. പത്തനംതിട്ട സ്വദേശിയാണ് കത്തയച്ചത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 

ഇന്ന് രാവിലെയാണ് കത്ത് ലഭിച്ചത്. സംസ്ഥാനത്തെ ഒട്ടനവധി കാർഷിക പ്രശ്‌നങ്ങൾ, സമകാലിക സംഭവങ്ങൾ, പൊലീസിനും സർക്കാരിനും എതിരെയുള്ള ആഹ്വാനം എന്നിവയാണ് കത്തിലുള്ളത്. കുന്നംകുളം സിഐ കത്ത് മേലുദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. അവരുടെ നിർദേശപ്രകാരം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

സമാനമായ രീതിയിൽ മുമ്പും കത്തയച്ചിട്ടുള്ള പത്തനംതിട്ട സ്വദേശിയെയാണ് പൊലീസിന് സംശയം. ഇയാൾക്കെതിരെ വയനാട്ടിൽ കേസുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാൾക്ക് മാനസിക പ്രശ്‌നമുണ്ടോ എന്ന കാര്യവും പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളെ കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനുമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img