03:34am 15 October 2026
NEWS
മരുമകളെ പീഡിപ്പിക്കാൻ ശ്രമിച്ച കരുനാ​ഗപ്പള്ളി സ്വദേശി അറസ്റ്റിൽ
14/10/2026  07:37 AM IST
nila
 മരുമകളെ പീഡിപ്പിക്കാൻ ശ്രമിച്ച കരുനാ​ഗപ്പള്ളി സ്വദേശി അറസ്റ്റിൽ

കുളത്തൂപ്പുഴ: വീട്ടിൽ മറ്റുള്ളവരില്ലാത്ത സമയം നോക്കി മരുമകളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അമ്മായിഅച്ഛൻ അറസ്റ്റിൽ. കരുനാഗപ്പള്ളി സ്വദേശിയായ പ്രതിയെ കുളത്തൂപ്പുഴ പൊലീസാണ് പിടികൂടിയത്.

കുളത്തൂപ്പുഴ സ്വദേശിനിയെ വിവാഹം കഴിച്ച ശേഷമാണ് ഇയാൾ ഇവിടെ താമസമാക്കിയത്. വീട്ടിലുള്ളവർ പുറത്തുപോയ സമയത്ത് ഭാര്യയുടെ ആദ്യവിവാഹത്തിലെ മകന്റെ ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.

പ്രതിയുടെ നീക്കത്തിൽ ഭയന്ന യുവതി നിലവിളിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി അഭയം തേടുകയായിരുന്നു. പിന്നാലെ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img