11:19am 03 February 2026
NEWS
ലോക തണ്ണീർത്തട ദിനത്തിൽ കടമക്കുടിക്ക് കൈത്താങ്ങാകാൻ കുഫോസ്.
02/02/2026  05:43 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലോക തണ്ണീർത്തട ദിനത്തിൽ കടമക്കുടിക്ക് കൈത്താങ്ങാകാൻ കുഫോസ്.

ലോക തണ്ണീർത്തട ദിനത്തിൽ കേരളത്തിന്റെ തണ്ണീർത്തട ഗ്രാമം സംരക്ഷിക്കാൻ പുതിയ പദ്ധതിയുമായി കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ് ). പൊക്കാളി നെൽ കൃഷിയിൽ പ്രസിദ്ധമായ കടമക്കുടി ഗ്രാമപഞ്ചായത്ത് കൊച്ചി നഗരത്തിനോട് ചേർന്ന് പെരിയാറിന്റെ കൈവഴികളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപസമൂഹമാണ്. ലോകത്തെ ഏറ്റവും സുന്ദരമായ പ്രദേശങ്ങളിൽ ഒന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കടമക്കുടി  13 ദ്വീപ സമൂഹങ്ങൾ ചേർന്നതാണ്. മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും നിർമാണ തൊഴിലാളികളും ചേർന്ന സമൂഹത്തിന്റെ ഒരു കാലത്തെ പ്രധാന വരുമാന മാർഗമായിരുന്ന പൊക്കാളി നെൽ കൃഷി വലിയ വെല്ലുവിളി നേരിടുന്ന സമയത്താണ് കൈത്താങ്ങാകാൻ കുഫോസ് എത്തുന്നത്.
പദ്ധതിയുടെ ആദ്യഘട്ടമായി കുഫോസ് കടമക്കുടി പഞ്ചായത്തിൽ തദ്ദേശീയ തലത്തിൽ ഒരു പഠന സർവ്വേ നടത്തും. കൃഷി, ജലസേചനം, തണ്ണീർത്തട സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് കടമക്കുടിക്കാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ആയിരിക്കും സർവ്വേ. സർവ്വേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കടമക്കുടിക്ക് വേണ്ടി ഒരു പദ്ധതി രൂപ രേഖ തയ്യാറാക്കും . കുഫോസിന്റെ ഗ്രാമങ്ങൾ ദത്തെടുക്കൽ പദ്ധതിയിലേക്ക് കടമക്കുടി ഗ്രാമ പഞ്ചായത്തിനെ ഉൾപ്പെടുത്തുന്നതിനെക്കുറി ച്ചും പരിഗണിക്കും. 
ലോക തണ്ണീർത്തട ദിനത്തിന്റെ ഭാഗമായി കുഫോസും റിലൈൻസ് ഫൗണ്ടേഷനും ചേർന്ന് കടമക്കുടിയിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയോടാനുബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് എക്സ്റ്റൻഷൻ മേധാവി ഡോ എം കെ സജീവനാണ് പദ്ധതി പ്രഖ്യാപിച്ചത്. മൂല ദത്ത അറിവുകൾ എങ്ങനെ സംരക്ഷിക്കാം എന്നവിഷയത്തിൽ ചർച്ചയിൽ പ്രദേശ വാസികളുടെ പാരമ്പര്യ അറിവും അനുവഭ ജ്ഞാനവും ശാസ്ത്രീയ പഠനങ്ങളുമായി സംയോജിപ്പിച്ചുള്ള സംരക്ഷണ മാതൃകകൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. നമ്മുടെ പൊതുവായ ഭാവിക്കായി തണ്ണീർത്തട സംരക്ഷണം എന്ന ആശയത്തിൽ നടത്തിയ പരിപാടിയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്  ശ്രീ എം എസ് ആന്റണി, ഡോ വി പി ലിംന മോൾ, ഡോ ബൈജു പി ടി, ഡോ നെവിൻ കെ ജി, ഡോ രാധിക രാജശ്രീ, ശ്രീ ബാബു, ശ്രീ അശോകൻ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img