2026 ഫെബ്രുവരി 17-ന് ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി (NIOT)യിൽ നടന്ന സമുദ്ര ജീവശാസ്ത്രത്തിലും നീല സമ്പദ്‌വ്യവസ്ഥയിലും മാനവവിഭവശേഷി നിർമ്മാണത്തിനുള്ള ദേശീയ ശില്പശാലയിൽ NIOTയുമായി കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (KUFOS) ഒരു നാഴികക്കല്ലായ ധാരണാപത്രത്തിൽ (MoA) ഒപ്പുവച്ചു.
ഇന്ത്യാ ഗവൺമെന്റിന്റെ ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ (MoES) ആഴക്കടൽ ദൗത്യം/ ഡീപ് ഓഷ്യൻ മിഷന്റെ (DOM) വെർട്ടിക്കൽ 6 പ്രകാരം, കുഫോസിൽ എം.എസ്‌സി. മറൈൻ ബയോളജി പ്രോഗ്രാം ശക്തിപ്പെടുത്തുന്നതിനായി NIOT ₹4.122 കോടിയുടെ സാമ്പത്തിക സഹായം നൽകും, അത്യാധുനിക സമുദ്ര ജീവശാസ്ത്ര വിദ്യാഭ്യാസം നടപ്പിലാക്കുന്നതിനും നീല സമ്പദ്‌വ്യവസ്ഥയിൽ നൈപുണ്യമുള്ള മനുഷ്യവിഭവശേഷി സൃഷ്ടിക്കുന്നതിനും ധാരണാപത്രം ലക്ഷ്യമിടുന്നു. ധാരണാപത്രത്തിലെ പ്രധാന നടപടികൾ ഇവയാണ്: കുഫോസിൽ എം.എസ്‌സി. മറൈൻ ബയോളജി പദ്ധതി ഫീൽഡ് വർക്ക്, പ്രാക്റ്റിക്കൽ, ഗവേഷണ പ്രൊജക്റ്റ് എന്നിവ ലക്ഷദ്വീപിൽ നടത്തും.
തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഫെലോഷിപ്പുകൾ ലഭിക്കും.പ്രോഗ്രാം കൈകാര്യം ചെയ്യുന്നതിനായി പ്രഗത്ഭരായ ഫാക്കൽറ്റിയെ കുഫോസ് നിയമിക്കുംനൈപുണ്യ വികസനത്തിനായുള്ള അത്യാധുനിക ലബോറട്ടറികൾ സജ്ജമാക്കുംഇന്ത്യയുടെ സമുദ്ര ജീവശാസ്ത്ര, നീല സമ്പദ്‌വ്യവസ്ഥ മേഖലകൾക്കായി വിപുലമായ ഗവേഷണ ശേഷിയും നൈപുണിയും ഉള്ള ബിരുദധാരികളെ വാർത്തെടുക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
കുഫോസ് വൈസ് ചാൻസലർ പ്രൊഫ. എ. ബിജു കുമാർ, രജിസ്ട്രാർ പ്രൊഫ. ദിനേശ് കെ., കോഴ്‌സ് കോർഡിനേറ്റർ ഡോ. വി. പി. ലിംന മോൾ എന്നിവർ കുഫോസിനെ പ്രതിനിധീകരിച്ചു. പ്രൊഫ. ബാലാജി ആർ. (ഡയറക്ടർ, NIOT), ഡോ. എം.വി. രമണ മൂർത്തി (മിഷൻ ഡയറക്ടർ, DOM), പത്മശ്രീ ഡോ. ശൈലേഷ് നായക് (മുൻ സെക്രട്ടറി, MoES & ഡയറക്ടർ, NIAS), ഡോ. എൻ.വി. വിനിത്കുമാർ (പ്രോജക്റ്റ് ഡയറക്ടർ, AMSOB), എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
“ഇന്ത്യയുടെ ഡീപ് ഓഷ്യൻ മിഷന്റെ വിജയം സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളെ മാത്രം ആശ്രയിച്ചല്ല, ,മറിച്ച് കരുത്തുറ്റതും ഏകോപിതവും ഭാവിക്ക് അനുയോജ്യമായതുമായ ഒരു മനുഷ്യ മൂലധന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനെയും ആശ്രയിച്ചിരിക്കുന്നു. പാഠ്യപദ്ധതി പരിഷ്കരണം, ഗവേഷണ സഹകരണം, വ്യവസായ പങ്കാളിത്തം, മൊബിലിറ്റി, സംരംഭകത്വം എന്നിവ സമന്വയിപ്പിക്കുന്ന ഒരു ഏകീകൃത ദേശീയ തന്ത്രം ഇന്ത്യയെ സമുദ്ര ജീവശാസ്ത്രത്തിലും നീല സമ്പദ്‌വ്യവസ്ഥ പരിവർത്തനത്തിലും ആഗോള നേതാവായി സ്ഥാപിക്കും” എന്ന് ശില്പശാലയിൽ പ്രത്യേക പ്രഭാഷണം നടത്തിയ കുഫോസ് വൈസ് ചാൻസലർ പ്രൊഫ. എ. ബിജു കുമാർ അഭിപ്രായപ്പെട്ടു.








