01:33am 13 November 2026
NEWS
കുഫോസ് സാമൂഹിക ക്ഷേമത്തിനുതകുന്ന വൈജ്ഞാനിക കേന്ദ്രം; മന്ത്രി സജി ചെറിയാൻ
19/02/2026  06:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുഫോസ് സാമൂഹിക ക്ഷേമത്തിനുതകുന്ന വൈജ്ഞാനിക കേന്ദ്രം; മന്ത്രി സജി ചെറിയാൻ

കേരള ഫിഷറീസ് സമുദ്ര പഠന സർവകലാ ശാല വെറുമൊരു വൈജ്ഞാനിക കേന്ദ്രമല്ലെന്നും രാജ്യത്തിന്റെ വളർച്ചയിലും സാമൂഹിക ക്ഷേമത്തിനും കടലോര-പാരിസ്ഥിതിക മേഖലകളിൽ ശക്തമായി ഇടപെടാൻ കഴിവുള്ളതുമായ സംസ്ഥാനത്തെ ഏക സർവകലാശാലയാണെന്നും  ഫിഷറീസ് സാംസ്കാരിക യുവജന ക്ഷേമ മന്ത്രി ശ്രീ സജി ചെറിയാൻ. കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ പതിനൊന്നാമത് ബിരുദ ദാന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു  മന്ത്രി. കേരളത്തിൽ അക്കാദമിക നിലവാരം പുലർത്തുന്ന സർവകലാശാലകൾ നിരവധി ഉണ്ടെങ്കിലും സാമൂഹിക പ്രതിബദ്ധത ഇത്രത്തോളം ഉള്ള മറ്റൊരു സ്ഥാപനമില്ല. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി മത്സ്യ സമ്പത്ത് വർധിപ്പിക്കുന്ന ശാസ്ത്രീയ പഠനങ്ങളിലൂടെ രാജ്യത്തിന്റെ നീല സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൽ കുഫോസ് മാതൃകയാകട്ടെയെന്നും മന്ത്രി ആശംസിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img