
1.Sreelekshmi C S
2.Aleena Binoy
3.Souparnika Jithosh
4.Akshay K
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ (കുഫോസ്) ഫാക്കൽറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന് കീഴിലുള്ള മറൈൻ ബയോസയൻസ് വകുപ്പിലെ എം.എസ്.സി. മറൈൻ ബയോളജി പ്രോഗ്രാമിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ആറ് വിദ്യാർഥികൾ ആദ്യ മൂന്ന് റാങ്കുകൾ കരസ്ഥമാക്കി.തൃശൂർ വടന്നപ്പള്ളി ചക്കാമഠത്തിൽ വീട്ടിൽ സുരേന്ദ്രൻ സി. ജി.യുടെയും അരുന്ധതി സി. ബിയുടെയും മകൾ ശ്രീലക്ഷ്മി സി. എസ്. ഒന്നാം റാങ്ക് നേടി.
എറണാകുളം ഉദയംപേരൂർ, തോമിച്ചൻ റോഡ്, ശാലോം ഹൗസിൽ ജൂലി ബിനോയിയുടെ മകൾ അലീന ബിനോയ്; കൊച്ചി ചെല്ലാനം, കുറിശിങ്കൽ ഹൗസിൽ ആന്റണി റോയിയുടെയും റീനി ആന്റണിയുടെയും മകൾ ദീപ്തി മരിയ കെ. എ.; തൃശൂർ ഗുരുവായൂർ, കോട്ടപ്പടി, തമ്പുരാൻപടി, പൂങ്ങാട്ട് ഹൗസിൽ ജിതോഷ് പി. എസിന്റെയും പ്രസീത ജിതോഷിന്റെയും മകൾ സൗപർണിക ജിതോഷ് എന്നിവർക്കാൻ രണ്ടാം റാങ്ക്.
മലപ്പുറം കൊണ്ടോട്ടി, നെടിയിരുപ്പ്, മുസലിയാരങ്ങാടി, വാരിയത്ത് ഹൗസിൽ വേണുഗോപാൽ കെ.യുടെയും ഷീജ വി. വിയുടെയും മകൻ അക്ഷയ് കെ.; തൃശൂർ കണ്ടാണശ്ശേരി, വെട്ടത്ത് കൊട്ടിലിങ്ങൽ ഹൗസിൽ വി. കെ. സുനിലിന്റെയും കവിത സുനിലിന്റെയും മകൾ മാളവിക സുനിൽ എന്നിവർ മൂന്നാം റാങ്ക് നേടി.
Photo Courtesy - Google









