01:38am 24 September 2026
NEWS
കുഫോസിൽ എം.എസ്.സി. മറൈൻ ബയോളജി പരീക്ഷാഫലം പ്രഖ്യാപിച്ചു
22/09/2026  07:56 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുഫോസിൽ എം.എസ്.സി. മറൈൻ ബയോളജി പരീക്ഷാഫലം പ്രഖ്യാപിച്ചു
HIGHLIGHTS

1.Sreelekshmi C S

2.Aleena Binoy

3.Souparnika Jithosh

4.Akshay K

കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ (കുഫോസ്) ഫാക്കൽറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന് കീഴിലുള്ള മറൈൻ ബയോസയൻസ് വകുപ്പിലെ എം.എസ്.സി. മറൈൻ ബയോളജി പ്രോഗ്രാമിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ആറ് വിദ്യാർഥികൾ ആദ്യ മൂന്ന് റാങ്കുകൾ കരസ്ഥമാക്കി.തൃശൂർ വടന്നപ്പള്ളി  ചക്കാമഠത്തിൽ വീട്ടിൽ സുരേന്ദ്രൻ സി. ജി.യുടെയും അരുന്ധതി സി. ബിയുടെയും മകൾ ശ്രീലക്ഷ്മി സി. എസ്. ഒന്നാം റാങ്ക് നേടി.

എറണാകുളം ഉദയംപേരൂർ, തോമിച്ചൻ റോഡ്, ശാലോം ഹൗസിൽ ജൂലി  ബിനോയിയുടെ  മകൾ അലീന ബിനോയ്; കൊച്ചി ചെല്ലാനം, കുറിശിങ്കൽ ഹൗസിൽ ആന്റണി റോയിയുടെയും റീനി ആന്റണിയുടെയും മകൾ ദീപ്തി മരിയ കെ. എ.; തൃശൂർ ഗുരുവായൂർ, കോട്ടപ്പടി, തമ്പുരാൻപടി, പൂങ്ങാട്ട് ഹൗസിൽ ജിതോഷ് പി. എസിന്റെയും പ്രസീത ജിതോഷിന്റെയും മകൾ സൗപർണിക ജിതോഷ് എന്നിവർക്കാൻ രണ്ടാം റാങ്ക്.

മലപ്പുറം കൊണ്ടോട്ടി, നെടിയിരുപ്പ്, മുസലിയാരങ്ങാടി, വാരിയത്ത് ഹൗസിൽ വേണുഗോപാൽ കെ.യുടെയും ഷീജ വി. വിയുടെയും മകൻ അക്ഷയ് കെ.; തൃശൂർ കണ്ടാണശ്ശേരി, വെട്ടത്ത് കൊട്ടിലിങ്ങൽ ഹൗസിൽ വി. കെ. സുനിലിന്റെയും കവിത സുനിലിന്റെയും മകൾ മാളവിക സുനിൽ എന്നിവർ മൂന്നാം റാങ്ക് നേടി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img