
ചെങ്ങന്നൂർ: ചെങ്ങന്നൂർ പെരുമ 2026 ൽ ഹൃദ്യമായ കലാവിരുന്നൊരുക്കി കുടുംബശ്രീ വനിതകൾ. ഞായർ രാവിലെ മുതൽ ബിസിനസ് ഇന്ത്യാ ഗ്രൗണ്ടിൽ
ആരംഭിച്ച കലാമേളയിൽ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങളിൽ നിന്നായി 2500 ലേറെ വനിതകൾ പങ്കെടുത്തു. കുട്ടികൾ അടക്കമുള്ള കുടുംബാംഗങ്ങളും പങ്കെടുത്തപ്പോൾ പ്രധാവേദി കുടുംബ ശ്രീ അംഗങ്ങളുടെ കുടുംബ സംഗമമായി.
കൈകൊട്ടിക്കളി, മാപ്പിളപ്പാട്ട് , തിരുവാതിര, സംഘഗാനം, ലളിത ഗാനം, സിനിമ, ലളിത ഗാനങ്ങൾ ഉൾപ്പെടെ
അരങ്ങേറി. കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ ഇവർക്ക് സദ്യ ഒരുക്കി.
പ്രദർശന സ്റ്റാളുകളിലും നാടൻ ഭക്ഷണശാലകളിലും, കുട്ടികളുടെ അമ്യൂസ്മെൻ്റ് പാർക്കിലും സന്ദർശകരുടെ തിരക്കേറുകയാണ്.
സാംസ്കാരിക സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് എ മഹേന്ദ്രൻ
ഉദ്ഘാടനം ചെയ്തു.
ജില്ല പഞ്ചായത്ത് അംഗം ജി കൃഷ്ണകുമാർ അധ്യക്ഷനായി..കേരളം വളർന്ന വഴി _ സാംസ്കാരം എന്ന വിഷയം നടി ഗായത്രി വർഷ അവതരിപ്പിച്ചു. കെ എസ് ഗോപിനാഥ്, പ്രൊഫ.ബിജി എബ്രഹാം എന്നിവർ സംസാരിച്ചു. നരസിംഹം - നൃത്താവിഷ്കാരം
അമലു ശ്രീരംഗ് അവതരിപ്പിച്ചു.
പിന്നണി ഗായിക ജ്യോത്സ്ന അവതരിപ്പിച്ച മ്യൂസിക്കൽ നൈറ്റും ഉണ്ടായിരുന്നു.











