07:53pm 23 April 2026
NEWS
വേനൽചൂടിൽ ആശ്വാസം പകരാൻ കുടുംബശ്രീ തണ്ണീർപ്പന്തലും സ്നേഹിത സേവനങ്ങളും ഒരുമിച്ച്
23/04/2026  05:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വേനൽചൂടിൽ ആശ്വാസം പകരാൻ കുടുംബശ്രീ തണ്ണീർപ്പന്തലും സ്നേഹിത സേവനങ്ങളും ഒരുമിച്ച്

എറണാകുളം: കടുത്ത വേനൽച്ചൂടിൽ ജനങ്ങൾക്ക് ആശ്വാസമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ തണ്ണീർപ്പന്തലുകൾ സജ്ജമാക്കി. കുടുംബശ്രീ സി.ഡി.എസുകളും ജെൻഡർ റിസോഴ്‌സ് സെന്ററുകളും സംയുക്തമായി സംഘടിപ്പിക്കുന്ന തണ്ണീർപ്പന്തൽ പ്രവർത്തനങ്ങൾ ജില്ലയിലുടനീളം സജീവമായി പുരോഗമിക്കുന്നു. തണ്ണീർപ്പന്തലുകളിൽ സംഭാരം, കുമ്മട്ടി ജ്യൂസ് എന്നിവ വഴിയാത്രക്കാർക്ക് സൗജന്യമായി വിതരണം ചെയ്യുന്നു.

മണീട്, ചോറ്റാനിക്കര, ആമ്പല്ലൂർ, കടുങ്ങല്ലൂർ, കരുമാലൂർ, ആലങ്ങാട്, തൃക്കാക്കര, ഇലഞ്ഞി, തിരുമാറാടി, കൂത്താട്ടുകുളം, രാമമംഗലം, പാമ്പാക്കുട, നെല്ലിക്കുഴി, വെങ്ങൂർ, കീരമ്പാറ, നായരമ്പലം, കുഴുപ്പിള്ളി, പള്ളിപ്പുറം, എടവനക്കാട്, കളമശ്ശേരി ഈസ്റ്റ്, കൊച്ചി വെസ്റ്റ്, മുളന്തുരുത്തി, എടക്കാട്ടുവയൽ, തിരുവാണിയൂർ, വടവുകോട്–പുത്തൻകുരിശ്, പിണ്ടിമന എന്നിവിടങ്ങളിൽ ഇത് വരെ തണ്ണീർപ്പന്തലുകൾ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് വർഷങ്ങളിലേതുപോലെ ഇത്തവണയും തണ്ണീർപ്പന്തൽ പ്രവർത്തനം സജീവമായി തുടരുകയാണ്. തണ്ണീർപ്പന്തലിനൊപ്പം ‘സ്നേഹിത’ ഹെൽപ് ഡെസ്‌ക് ക്യാമ്പയിനും വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചുവരുന്നു.സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ജില്ലാതല സഹായകേന്ദ്രമായ ‘സ്നേഹിത’യുടെ സേവനങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും ശക്തിപ്പെടുത്തുന്നു. 24 മണിക്കൂറും 365 ദിവസവും സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ സേവനം ലഭ്യമാക്കുന്ന ‘സ്നേഹിത’യുടെ പ്രവർത്തനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img