
കുന്നത്തുനാട് MLA അഡ്വ. പി വി ശ്രീനിജിൻ കുടുംബശ്രീ ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്റർ – ലൈവ്‌ലിഹുഡ് സർവീസ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുന്നു
എറണാകുളം: വടവുകോട് ബ്ലോക്കിലെ തിരുവാണിയൂർ കുടുംബശ്രീ സി.ഡി.എസിന്റെ കീഴിൽ രൂപീകരിച്ച ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററിന്റെ ഭാഗമായ ലൈവ്‌ലിഹുഡ് സർവീസ് സെന്ററിന്റെ ഉദ്ഘാടനവും , ഓണത്തിന് ഒരു ലക്ഷം തൊഴിൽ ക്യാമ്പയിന്റെ ഭാഗമായി വിജ്ഞാന കേരളത്തിന്റെ തൊഴിൽ കേന്ദ്രവും പ്രവർത്തനം ആരംഭിച്ചു.
കുന്നത്തുനാട് എം.എൽ.എ അഡ്വ. പി വി ശ്രീനിജിൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽതിരുവാണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ആർ പ്രകാശൻ അധ്യക്ഷത വഹിച്ചു.കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ റ്റി എം റെജീന പദ്ധതി വിശദീകരിച്ചു.
കർഷകരുടെ വരുമാന വർധന, ദാരിദ്ര്യ നിർമാർജനം, ഗ്രാമീണ തൊഴിൽ അവസരങ്ങൾ വികസിപ്പിക്കൽ എന്നിവ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകൾ വഴി ഉൽപാദനം, പ്രോസസ്സിംഗ്, മൂല്യവർധന, വൈദഗ്ദ്ധ്യ പരിശീലനം തുടങ്ങി നിരവധി സേവനങ്ങൾ ലഭ്യമാക്കും.
വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി “ഓണത്തിന് ഒരു ലക്ഷം പേർക്ക് തൊഴിൽ” എന്ന മഹത്തായ ലക്ഷ്യത്തോടെ സംസ്ഥാനത്ത് തൊഴിലവസര സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും തൊഴിൽ സാധ്യതകളെ വികസിപ്പിക്കുന്നതിനും, തൊഴിൽ തേടുന്നവരെയോഗ്യമായ തൊഴിൽ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് പദ്ധതി മുഖേന നടപ്പിലാക്കുന്നത്.
വിവിധ മേഖലകളിൽ പ്രത്യേക പരിശീലന പരിപാടികൾ, തൊഴിൽ മാർഗനിർദ്ദേശ ക്യാമ്പുകൾ, സംരംഭകത്വ പ്രോത്സാഹന പദ്ധതികൾ എന്നിവയിലൂടെ യുവാക്കളും വനിതകളും ഉൾപ്പെടെയുള്ളവർക്ക് സ്ഥിരതയുള്ള ഉപജീവന മാർഗങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം.
തിരുവാണിയൂർ സി.ഡി.എസ് ചെയർപേഴ്സൺ അജിത നാരായണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജ വിശ്വനാഥൻ, പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി കെ കെ ജയശ്രീ , അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർമാരായ അമ്പിളി തങ്കപ്പൻ, കെ ആർ രജിത,
സ്റ്റേറ്റ് പ്രോഗ്രാം മാനേജറായ എം എസ് അനീഷ് കുമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ബ്ലോക്ക് കോ ഓർഡിനേറ്റർമാർ, വിജ്ഞാനകേരളം സംസ്ഥാന റിസോഴ്സ് പേഴ്സണ്‍മാർ,ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പങ്കെടുത്തു.
Photo Courtesy - Google








