
ചെങ്ങന്നൂര്‍ : കുടുംബശ്രീയുടെ സംരംഭക യൂണിറ്റുകള്‍ക്ക് എല്ലാവിധ പിന്തുണയും സഹായവും ലഭ്യമാക്കാന്‍ പൊതു സമൂഹം തയ്യാറാകണമെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ കെ. ഷിബുരാജന്‍ പറഞ്ഞു. ചെങ്ങന്നൂര്‍ നഗരസഭ കുടുംബശ്രീ ഓണം വിപണി ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ സംരംഭക യൂണിറ്റുകള്‍ നിലനിര്‍ത്തുകയും പുതിയവ ആരംഭിക്കുകയും ചെയ്യണമെങ്കില്‍ പൊതുസമൂഹത്തിന്റെ വലിയ പിന്തുണയും സഹായവും അനിവാര്യമാണെന്നും വൈസ് ചെയര്‍മാന്‍ കെ. ഷിബുരാജന്‍ പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റിജോ ജോണ്‍ ജോര്‍ജ് ആദ്യ വില്പന നിര്‍വ്വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എസ്. ശ്രീകല അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാരായ മിനി സജന്‍, ശ്രീദേവി ബാലകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ മനീഷ് കീഴാമഠത്തില്‍, സിനി ബിജു, വി.എസ്.സവിത, എസ്.സുധാമണി, പി.ഡി.മോഹനന്‍, നഗരസഭാ സെക്രട്ടറി ടി.വി.പ്രദീപ്കുമാര്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എ.അജയന്‍, സി.നിഷ, വി.കെ.സരോജിനി എന്നിവര്‍ പ്രസംഗിച്ചു. ചെങ്ങന്നൂര്‍ നഗരസഭാ ഓഫീസിനു മുന്‍വശം പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഓണം വിപണി 3ന്സമാപിക്കും.











