01:55am 30 April 2026
NEWS
കുടുംബശ്രീ ജില്ലാ മിഷന്റെ വിഷുമേളയ്ക്ക് തുടക്കം
10/04/2026  08:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുടുംബശ്രീ ജില്ലാ മിഷന്റെ വിഷുമേളയ്ക്ക് തുടക്കം

എറണാകുളം: വിഷു ആഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിഷുമേളയ്ക്ക് തിരിതെളിഞ്ഞു.ഏപ്രിൽ 10 മുതൽ 14 വരെ എറണാകുളം ജില്ലയിലെ 102 സി.ഡി.എസ്.കളിലായി, എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലുമാണ് വിഷു വിപണനമേള സംഘടിപ്പിക്കുന്നത്. വിഷു ആഘോഷങ്ങൾക്ക് നിറം പകരുന്ന ഈ മേളയിൽ കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിക്കുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകും.

കണി ഒരുക്കുന്നതിനാവശ്യമായ എല്ലാ സാധനങ്ങളും മേളയിൽ ലഭ്യമാണ്. അതോടൊപ്പം പാവയ്ക്ക, ചീര, വഴുതന, വെണ്ട, പച്ചമുളക്, മത്തങ്ങ, പയർ, കൂർക്ക, കാന്താരി, മുരിങ്ങക്കായ് എന്നിവ ഉൾപ്പെടെയുള്ള വിവിധയിനം പച്ചക്കറികളും മേളയിൽ ഒരുക്കിയിട്ടുണ്ട്.കുടുംബശ്രീ സൂക്ഷ്മസംരംഭകർ നിർമ്മിക്കുന്ന പായസം, ധാന്യപ്പൊടികൾ, കറിപ്പൊടികൾ, ചമ്മന്തിപ്പൊടികൾ, അച്ചാറുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളും വിപണനമേളയിൽ വിൽപ്പനയ്ക്ക് സജ്ജമാണ്.

പ്രാദേശിക സ്വയംതൊഴിൽ സംരംഭകരുടെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. 

ജില്ലാതല വിഷു വിപണനമേള കുന്നത്ത്നാട് ആരംഭിച്ചു. ചടങ്ങിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ റ്റി .എം. റെജീന, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ.സി. അനുമോൾ, കുന്നത്ത്നാട് സി.ഡി.എസ്. ചെയർപേഴ്സൺ രജനി ശശി,ജില്ലാ പ്രോഗ്രാം മാനേജർ സെയ്തു മുഹമ്മദ്, മറ്റ് ജില്ലാ പ്രോഗ്രാം മാനേജർമാർ, ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, സി.ഡി.എസ്. അംഗങ്ങൾ എന്നിവർ പങ്കെടുത്തു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img