01:54am 11 November 2026
NEWS
കുടുംബശ്രീയുടെ സാമൂഹ്യാധിഷ്ഠിത വിപണന പദ്ധതിയായ ഹോംഷോപ്പ് പദ്ധതി 15 വർഷം പൂർത്തിയാകുന്നു.
02/08/2025  04:06 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുടുംബശ്രീയുടെ സാമൂഹ്യാധിഷ്ഠിത വിപണന പദ്ധതിയായ ഹോംഷോപ്പ് പദ്ധതി 15 വർഷം പൂർത്തിയാകുന്നു.

ഈ പദ്ധതിയുടെ സംസ്ഥാനതല സംഗമം 2025 ആഗസ്റ്റ് 4-ന് രാവിലെ 10 മണിക്ക് എറണാകുളം കളമശേരി സമ്രാ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്നു.തദ്ദേശസ്വയംഭരണ, എക്സൈസ്, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ്  ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും.കുടുംബശ്രീ,എക്സിക്യൂട്ടീവ്  ഡയറക്‌ടർ എച്ച്. ദിനേശൻ ഐഎഎസ് ചടങ്ങിൽ സ്വാഗതം പറയും.എം പി,എറണാകുളം  ഹൈബി ഈഡൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ,സ്പെഷ്യൽ സെക്രട്ടറി തദ്ദേശസ്വയംഭരണ വകുപ്പ് ടി വി അനുപമ ഐഎഎസ് ,എറണാകുളം ജില്ലാകളക്ടർ എൻ.എസ്.കെ ഉമേഷ് ഐഎഎസ്,എന്നിവർ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുക്കും.ചെയർപേഴ്സൺ,കളമശേരി നഗരസഭ  സീമ കണ്ണൻ,ചെയർപേഴ്സൺ തൃപ്പൂണിത്തുറ നഗരസഭ &   ഗവേണിംഗ് ബോഡി അംഗം,കുടുംബശ്രീ രമ സന്തോഷ്,ജനറൽ സെക്രട്ടറി, ചേബർ ഓഫ് മുനിസിപ്പൽ ചെയർമാൻ എം.ഒ ജോൺ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,വാഴക്കുളം ബ്ലോക്ക്അൻവർ അലി,പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പി കെ ചന്ദ്രശേഖരൻ നായർ,വൈസ് ചെയർപേഴ്സൺ, കളമശേരി നഗരസഭ, വാർഡ് മെമ്പർ സൽമ അബൂബക്കർ,സിഡിഎസ് ചെയർപേഴ്സൺ, കളമശേരി ഈസ്റ്റ് സിഡിഎസ് സുജാത വേലായുധൻ,എന്നിവർ ആശംസകൾ അർപ്പിക്കും.കുടുംബശ്രീ പ്രോഗ്രാം ഓഫീസർ എസ് ശ്രീകാന്ത് ,കുടുബംശ്രീ അസിസ്റ്റന്റ് ജില്ലാമിഷൻ കോ-ഓർഡിനേറ്റർമാരായ എം.ഡി സന്തോഷ് , അമ്പിളി തങ്കപ്പൻ, കെ.ആർ രജിത , കെ.സി അനുമോൾ എന്നിവർ  പങ്കെടുക്കുന്ന ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ റ്റി.എം. റെജീന നന്ദി പ്രകാശിപ്പിക്കും.പദ്ധതിയുടെ വിജയ മാതൃകകൾ പങ്കുവെക്കുകയും, മറ്റ് ജില്ലകളിലേക്ക്  പദ്ധതി വ്യാപിപ്പിക്കുകുന്നതിന് ആസൂത്രണം ചെയ്യുകയും ചെയ്യുന്ന സംഗമത്തിൽ കുടുംബശ്രീ ഉത്പന്നങ്ങളുടെ ഓൺലൈൻ വിപണനത്തിനായുള്ള 'പോക്കറ്റ് മാർട്ട്' മൊബൈൽ ആപ്പിന്റെ ഉദ്ഘാടനവും ഓണ ഗിഫ്റ്റ് ഹാമ്പറിന്റെ   വിതരണവും നടക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img