07:30pm 09 November 2026
NEWS
കുടുംബശ്രീ വാർഷികാഘോഷവും കലാപരിപാടികളും
26/07/2026  09:04 AM IST
nila
കുടുംബശ്രീ വാർഷികാഘോഷവും കലാപരിപാടികളും

തിരുവൻവണ്ടൂർ:  ഗ്രാമപഞ്ചായത്ത് സി ഡി എസിൽ കുടുംബശ്രീയുടെ 28 മത് വാർഷികാഘോഷവും വിവിധ കലാ പരിപാടികളും നടത്തി.തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്   സ്മിതാ രാജേഷ് അധ്യക്ഷത വഹിച്ചു.
സജി ചെറിയാൻ എംഎൽഎകുടുംബശ്രീ വാർഷികം ഉദ്ഘാടനംചെയ്തു.വൈസ് ചെയർ പേഴ്സൻ സന്ധ്യ രതീഷ് റിപ്പോർട്ട് അവതരിപ്പിച്ചു .ആലപ്പുഴ ജില്ലാ കുടുംബശ്രീ  മിഷൻ കോ-ഓർഡിനേറ്റർ 
രഞ്ജിത്ത്.എസ് മുഖ്യപ്രഭാഷണംനടത്തി. എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ കെ എസ് കുറുപ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ഡി.വിനോദ് കുമാർ, എസ് ബാലചന്ദ്രൻ നായർ എന്നിവർ ചേർന്ന്അനുമോദിച്ചു. മുൻ സി ഡി എസ് ചെയർപേഴ്സൺ ഗീതാസദാനന്ദൻ,നിരവധി കവിതകൾ രചിച്ച കുടുംബശ്രീ അംഗം കൂടിയായ കവയത്രി ഗീത രാമചന്ദ്രൻ, അഞ്ചാം വാർഡിൽ അംഗനവാടിക്ക് സ്വന്തം ഭൂമി കൊടുത്ത ശശീന്ദ്രൻ, കുടുംബശ്രീയെ ഏറെ പിന്തുണക്കുന്ന കേരള ഗ്രാമീണ് ബാങ്ക്,ജില്ല മിഷൻ കോ-ഓർഡിനേറ്റർ  രഞ്ജിത്ത് എസ്എന്നിവരെയും വേദിയിൽ ആദരിച്ചു.
 സ്ഥിരം സമിതി അംഗങ്ങളായഅമ്പിളി സജീവ്, ജോബി ജോസ്, 
സിൽബി മോൾ ജനപ്രതിനിധികളായ കെ. സി രാധാകൃഷ്ണൻ നായർ, സജു ഇടക്കല്ലിൽ, ഉഷ കുമാരി, ഷേർളി പി ഐ, രത്നമ്മ തെക്കേടത്ത്, അനു ആനന്ദ്, ഷൈനി തോമസ്, ലിനു എം. കെ, പഞ്ചായത്ത്‌ സെക്രട്ടറി. ഗോപൻ എ,സി ഡി എസ് ചെയർപേഴ്സൺ  പ്രിയ സാം,കുടുംബശ്രീ മെമ്പർ സെക്രട്ടറി രാജേഷ് എസ്എന്നിവർ ആശംസാ പ്രസംഗം നടത്തി.
കുടുംബശ്രീ അക്കൗണ്ടന്റ് ഗോപകുമാർ, ബ്ലോക്ക് കോഡിനേറ്റർസ് കമ്മ്യൂണിറ്റി കൗൺസിലർ, റിസോഴ്സ് പേഴ്സൻമാർ, സി ഡി എസ്
ഭാരവാഹികൾ, എ ഡി എസ് ഭാരവാഹികൾ,കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ്മ സേന അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾ നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img