01:54am 27 June 2026
NEWS
കുടുംബശ്രീ - സ്നേഹിത - ലോകകപ്പ് പ്രവചന മത്സരം 2026.
26/06/2026  02:42 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുടുംബശ്രീ - സ്നേഹിത - ലോകകപ്പ് പ്രവചന മത്സരം 2026

 

കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ ജെൻഡർ വികസന വിഭാഗം നടപ്പിലാക്കുന്ന സ്നേഹിത കുടുംബശ്രീ ജെൻഡർ ഹെല്പ് ഡെസ്ക്ക് പദ്ധതിയുടെ വ്യാപക പ്രചരണാർത്ഥം ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരം സംഘടിപ്പിക്കുന്നു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീമതി വി.  വിഗ്നേശ്വരി ഐഎഎസ് മത്സരത്തിൻ്റെ പോസ്‌റ്റർ പ്രകാശനം നടത്തി. ലോകകപ്പ് ഫുട്ബോൾ മത്സരത്തിൻ്റെ പശ്ചാത്തലത്തിൽ സ്നേഹിതയുടെ വ്യാപക പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മത്‌സരം സംഘടിപ്പിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിന് കാക്കനാട് ആ സ്ഥാനമായി പ്രവർത്തിക്കുന്ന സ്നേഹിതയിൽ അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും താൽക്കാലിക താമസം ഭക്ഷണം വസ്ത്രം കൗൺസിലിംഗ് മുതലായ സേവനങ്ങൾ നൽകി വരുന്നു. 2013 ആരംഭിച്ച സ്നേഹിത 13 വർഷങ്ങൾ പൂർത്തിയാക്കുകയാണ്. ഈ അവസരത്തിൽ പതിനായിരത്തിലധികം കേസുകളിലാണ് സ്നേഹിത ഇടപെട്ടിട്ടുള്ളത്. കൂടുതൽ ആളുകളിലേക്ക് സ്നേഹിതയുടെ സേവനങ്ങളും പ്രവർത്തനങ്ങളും എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരം സംഘടിപ്പിക്കുന്നത്. ഗൂഗിൾ ഫോം മുഖേനയാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. ജൂലൈ 12 വരെയാണ് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള സമയം. എല്ലാ പൊതുജനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് എന്ന മുദ്രാവാക്യമുയർത്തി കൊണ്ടാണ് ക്യാമ്പയിൻ നടത്തുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img