10:58pm 07 November 2026
NEWS
കുടിശ്ശിക അദാലത്ത് ഇന്നുംകൂടി..
04/03/2025  04:20 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുടിശ്ശിക അദാലത്ത് ഇന്നുംകൂടി..

കേരള ഷോപ്പ്സ് ആൻഡ്  കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ് തൊഴിലാളി  ക്ഷേമനിധി ബോർഡ്  ഇന്നലെ മുതൽ അലയൻസ് റസിഡൻസി (Marine Drive) കെഎംസിസി കോൺഫ്രൻസ് ഹാളിൽ നടന്നു വരുന്ന കുടിശ്ശിക അദാലത്ത് ഇന്നും കൂടി രാവിലേ 10.30 മുതൽ 3.30 pm വരെ നടത്തുന്നതാണ്. ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത ശേഷം നാളിതുവരെ അംശദായം ഒന്നും അടക്കാത്തവരും അംശദായം  അടച്ചവരിൽ കുടിശ്ശിക വരുത്തിയിട്ടുള്ളതുമായ സ്ഥാപനങ്ങളുടെ കുടിശ്ശിക നിവാരണം നടത്തുന്നതിനും, ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത ശേഷം സ്ഥാപനത്തിൽ നിന്ന് പിരിഞ്ഞു പോയ തൊഴിലാളികളെ ഒഴിവാക്കുന്നതിനും ഇപ്പോൾ സ്ഥാപനത്തിൽ ജോലിചെയ്യുന്ന  തൊഴിലാളികളെ ക്ഷേമ നിധിയിൽ ഉൾപ്പെടുത്തുന്നതിനുമായിട്ടാണ് അദാലത് സംഘടിപ്പിച്ചിട്ടുള്ളത്. തൊഴിലാളികളെ ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത ശേഷം കൃത്യമായി അംശദായം  അടക്കാത്ത സ്ഥാപനങ്ങളുടെ കുടിശികയുടെ പിഴ പലിശ അദാലത്തിൽ ഒഴിവാക്കി നൽകുന്നതാണ്.

 

ഈ കുടിശ്ശിക നിവാരണ യജ്ഞത്തിൽ പങ്കെടുത്ത് ബോർഡിൻ്റെ സേവനങ്ങൾ പരമാവധി പ്രയോജനപെടുത്തുവാൻ അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 0484 2355562,2364819, 9446477400

വി.ഇ. അൻവർ

ജനറൽ സെക്രട്ടറി                                                            

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img