
ദോഹ: കണ്ണൂരുകാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ്, റോക്ക ജിം സഹകരണത്തോടെ ഖത്തർ ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ചു. ഐൻ ഖാലിദ് – ഉം അൽ സനീം പാർക്കിലെ പ്രത്യേകമായി ഒരുക്കിയ പവലിയനിൽ, ആരോഗ്യ സംരക്ഷണത്തിന് സഹായകമായ വിവിധ കളികളും വ്യായാമങ്ങളും അരങ്ങേറി.
ആമുഖ പ്രസംഗത്തിൽ കുവാഖ് പ്രസിഡന്റ് നൗഷാദ് അബൂ യുവതലമുറയുടെ ആരോഗ്യ സംരക്ഷണത്തിനായി നിത്യ വ്യായാമത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത്, സ്പോർട്സ് സെക്രട്ടറി മഹേഷ്. എ, കൾച്ചറൽ സെക്രട്ടറി ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് മനോഹരൻ, സെക്രട്ടറി സൂരജ് രവീന്ദ്രൻ, ജോയിന്റ് ട്രഷറർ സഞ്ജയ് രവീന്ദ്രൻ, സ്‌മൈൽ കുവാഖ് പ്രസിഡന്റ് ഷീജ സിദ്ധാർത്ഥൻ, സെക്രട്ടറി ജ്യോതി രമേശ്, എക്സിക്യൂട്ടീവ് അംഗങ്ങൾ സജീവൻ വി കെ, പ്രദീപ് ജി നായർ, പ്രതീഷ്. എം. വി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
നാല് മണിക്കൂർ നീണ്ടു നിന്ന സ്പോർട്സ് ആക്ടിവിറ്റിയിൽ പങ്കെടുത്ത അംഗങ്ങൾക്ക് സ്പോർട്സ് സെക്രട്ടറി മഹേഷ്. എ നന്ദി രേഖപ്പെടുത്തികൊണ്ട് ചടങ്ങ് സമാപിച്ചു.











