
ദോഹ : ഖത്തറിലെ കണ്ണൂർ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കുവാഖിന്റെ ഈ വർഷത്തെ ഇഫ്താർ വിരുന്നു ഹിലാൽ ബ്ലൂ ഗാലക്സി ഹാളിൽ വെച്ച് നടന്നു. ലിയാന മറിയം ശറഫുദ്ധീൻ ന്റെ ഖുർആൻ പാരായണത്തോടുകൂടിതുടങ്ങിയ ചടങ്ങിൽ ഹബീബ് റഹ്മാൻ റമദാൻ സന്ദേശവും ലഹരി വിരുദ്ധ സന്ദേശവും നൽകി.
കുവാഖ് കുടുംബാംഗങ്ങളോടൊപ്പം വിവിധ സംഘടനാ പ്രതിനിധികളും ഒപ്പം എച്ച്. ബി സിംഗ് ബുള്ളർ, ഹസ്സൻ കുഞ്ഞി, സന്തോഷ് കുമാർ, നൗഫൽ തുടങ്ങിയ പൗര പ്രമുഖരും ഇഫ്താർ വിരുന്നിൽ പങ്കുചേർന്നു. പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത് സ്വാഗതവും ജോ.സെക്രട്ടറി സൂരജ് രവീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.
ചടങ്ങിന് പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷമ്മാസ്, ട്രഷറർ ആനന്ദജൻ,സഞ്ജയ്. ആർ, ഗോപാലകൃഷ്ണൻ, മനോഹരൻ മയ്യിൽ, അബ്ദു പാപ്പിനിശ്ശേരി,നിയാസ് കോടിയേരി, അമിത്ത് രാമകൃഷ്ണൻ, രതീഷ് മാത്രാടൻ, പ്രതീഷ് എം വി, ദിനേശൻ പലേരി, സജീവൻ, നബീൽ ബഷീർ, ഹരി പ്രഭാകരൻ, മഹേഷ് അവറോൺ, സുനിൽ, പ്രദീപ് നായർ രജീഷ്, ശ്രീരാജ് എം പി, സ്നിഗ്ദ്ധ ദിനേശ്, രാജേഷ് മുഴപ്പിലങ്ങാട്, രഞ്ജേഷ്, ഷെറിൻ രാജ്, നിധീഷ് നമ്പ്യാർ തുടങ്ങിയവർ നേതൃത്വം നല്കി.











