NEWS
വൈവിധ്യമാർന്ന പരിപാടികളുമായി ശിശുദിനം ആഘോഷിച്ച് കുവാഖ് വനിതാ വേദി (സ്മൈൽ)
15/11/2025 08:36 PM IST
nila

ദോഹ: ഈ വർഷത്തെ ശിശുദിനാഘോഷം കുവാഖ് വനിതാ വേദി (സ്മൈൽ)ന്റെ നേതൃത്വത്തിൽ ഐസിസി മുംബൈ ഹാളിൽ വച്ച് നടന്നു. വിവിധ വിഭാഗങ്ങളിലായി കുട്ടികളുടെ ചിത്രരചനാ മത്സരത്തിലൂടെ ആരംഭിച്ച പരിപാടി കുട്ടികളുടെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി.
ഡോ. റഷീദ് പട്ടത്ത് ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. അദ്ദേഹം കുട്ടികൾക്കായി ശിശുദിന സന്ദേശം നൽകി.
പ്രസംഗം, പ്രച്ഛന്നവേഷം, നൃത്തങ്ങൾ, ഗാനാലാപനം തുടങ്ങിയ വിവിധ പരിപാടികളുമായി കുട്ടികൾ വേദിയിലെത്തി.
പരിപാടിക്ക് വനിതാവേദി പ്രസിഡണ്ട് ഷീജ സിദ്ധാർത്ഥൻ, ജനറൽ സെക്രട്ടറി ജ്യോതി രമേഷ്, കൾച്ചർ സെക്രട്ടറി, അനുശ്രീ ഗോകുൽ,വൈസ് പ്രസിഡന്റ് ആരിഫ സുബൈർ,
ട്രഷർ ഖദീജ നൗഷാദ്,
ബേബി മനോജ്,
പ്രിയ പ്രദീപ്,
ജിഷ ഗോപാൽ,
വിജിന സഞ്ജയ്,
ശ്രീജിഷ ശ്രീരാജ്,
രശ്മി റിജിൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










