
ദോഹ : ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മ്മയായ കുവാഖ് ഹമദ് മെഡിക്കൽ കോർപറേഷൻ, റിയാദാ മെഡിക്കൽ സെൻ്റർ, റേഡിയോ മലയാളം 98.6 എഫ് എം എന്നിവരുമായി സഹകരിച്ചു കൊണ്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങിൽ ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ വിശിഷ്ടാതിഥിയായിരുന്നു. കുവാഖ് നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു.
രക്തദാന കമ്മിറ്റി കൺവീനർ അമിത്ത് രാമകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന് കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു, ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത്, മനോഹരൻ മയ്യിൽ, ആനന്ദജൻ, മുഹമ്മദ് അബ്ദുൾ, ഗോപാലകൃഷ്‌ണൻ, പ്രതീഷ് എം വി, സൂരജ് രവീന്ദ്രൻ, ഷമ്മാസ് കെ പി, നബീൽ കരിയാട്, സഞ്ജയ് രവീന്ദ്രൻ, രഞ്ജേഷ്, രജീഷ് കെ, ദിനേശൻ പാലേരി, മഹേഷ് അവറോൺ, സജീവൻ, പ്രദീപ് നായർ, ശ്രീരാജ് എം പി എന്നിവർ നേതൃത്വം നൽകി.

ദോഹ: ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ് (KUWAQ), ഹമദ് മെഡിക്കൽ കോർപറേഷൻ, റിയാദാ മെഡിക്കൽ സെന്റർ, റേഡിയോ മലയാളം 98.6 എഫ് എം എന്നിവരുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ചടങ്ങിൽ ഐസിസി പ്രസിഡണ്ട് എ. പി. മണികണ്ഠൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐസിസി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, മാനേജ്മെന്റ് കമ്മിറ്റി അംഗം രവീന്ദ്രപ്രസാദ്, ഐഷ സൈബൂൾ തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു.
‘ രക്തദാനം മഹാദാനം ’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് കുവാഖ് നടത്തിവരുന്ന സാമൂഹ്യപ്രവർത്തനങ്ങളെ ഐസിസി പ്രസിഡന്റും ഐസിബിഎഫ് പ്രസിഡന്റും മറ്റു വിശിഷ്ട വ്യക്തികളും അഭിനന്ദിച്ചു.
രക്തദാന കമ്മിറ്റി കൺവീനർ പ്രദീപ് ജി. നായർ, സഞ്ജയ് രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പിന് കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു, ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത് എന്നിവരോടൊപ്പം മനോഹരൻ മയ്യിൽ, മുഹമ്മദ് അബ്ദുൾ, ഗോപാലകൃഷ്ണൻ, സൂരജ് രവീന്ദ്രൻ, അമിത് രാമകൃഷ്ണൻ, പ്രതീഷ് എം. വി., ഷമ്മാസ് കെ. പി., നബീൽ കരിയാട്, നിഹാസ് കോടിയേരി, രഞ്ജേഷ്, രജീഷ് കെ., ശ്രീരാജ് എം. പി., ഹരി പ്രഭാകരൻ, ഖദീജ നൗഷാദ്, ജ്യോതി രമേശ്, ആരിഫാ സുബൈർ, വിജിന സഞ്ജയ്, പ്രിയ പ്രവീൺ, രശ്മി റിജിൻ എന്നിവർ നേതൃത്വം നൽകി.










