02:59am 14 August 2026
NEWS
ഇന്ത്യൻ അംബാസഡർ ശ്രീ. വിപുലിന് കുവാഖിന്റെ സ്നേഹോപഹാരം
23/07/2026  06:57 PM IST
nila
ഇന്ത്യൻ അംബാസഡർ ശ്രീ. വിപുലിന് കുവാഖിന്റെ സ്നേഹോപഹാരം

ദോഹ: ഖത്തറിലെ മൂന്നുവർഷത്തെ വിജയകരമായ സേവനത്തിന് ശേഷം സൗദി അറേബ്യയിലെ പുതിയ ദൗത്യം ഏറ്റെടുക്കുന്ന ഇന്ത്യൻ അംബാസഡർ ശ്രീ. വിപുൽ‌ന് ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) സംഘടിപ്പിച്ച കമ്മ്യൂണിറ്റി യാത്രയയപ്പ് ചടങ്ങിൽ കണ്ണൂർ യുണൈറ്റഡ് വെൽഫെയർ അസോസിയേഷൻ ഖത്തർ (KUWAQ)-ന്റെ സ്നേഹോപഹാരം കൈമാറി.

ഐ.സി.സി. അശോക ഹാളിൽ ബുധനാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ കുവാഖ് പ്രസിഡന്റ് മുഹമ്മദ്‌ നൗഷാദ് അബു , ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത്, വൈസ് പ്രസിഡന്റ് മനോഹരൻ മയ്യിൽ എന്നിവർ ചേർന്നാണ് സ്നേഹോപഹാരം സമർപ്പിച്ചത്.

ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനും ഇന്ത്യ–ഖത്തർ സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അംബാസഡർ ശ്രീ. വിപുൽ നൽകിയ ശ്രദ്ധേയമായ നേതൃത്വത്തെയും സേവനങ്ങളെയും ചടങ്ങിൽ അനുസ്മരിച്ചു.

 വിവിധ ഇന്ത്യൻ സാമൂഹിക, സാംസ്കാരിക, പ്രവാസി സംഘടനകളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്ത് അദ്ദേഹത്തിന് പുതിയ ദൗത്യത്തിന് എല്ലാവിധ വിജയാശംസകളും നേർന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img