
കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് അസോസിയേഷൻ്റെ (കെടിജിഎ) യുവജന വിഭാഗം സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെൻ്റ് "ഓട്ടോ യൂത്ത് പ്രീമിയർ ലീഗ് 2025" -ൻ്റെ ലോഗോ പ്രകാശനം കെടിജിഎ വനിതാ വിഭാഗം പ്രസിഡന്റും ശീമാട്ടി ടെക്സ്റ്റൈൽസ് ഉടമയുമായ ബീന കണ്ണൻ നിർവ്വഹിക്കുന്നു. ഇബ്രാഹിംമൂപ്പൻ, നവാബ് ജാൻ, എം.എൻ ബാബു, സമീർ മൂപ്പൻ,ഷാനവാസ് റോയൽ, ഭരത് എം.എൻ, അഷ്റഫ് കല്ലേലിൽ എന്നിവർ സമീപം.
കൊച്ചി: സംസ്ഥാനത്തെ ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് വ്യവസായത്തെ പ്രതിനിധീകരിക്കുന്ന സംഘടനയായ കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് അസോസിയേഷൻ (കെടിജിഎ) യുവജന വിഭാഗം സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെൻ്റ്"ഓട്ടോ യൂത്ത് പ്രീമിയർ ലീഗ് 2025" (വൈപിഎൽ 2025) ഒക്ടോബർ 12 മുതൽ 16 വരെ ദുബായിൽ നടക്കും.
കെടിജിഎ യൂത്ത് വിങ് ആദ്യമായാണ് രാജ്യത്തിന് പുറത്ത് ക്രിക്കറ്റ് മത്സരത്തിന് വേദിയൊരുക്കുന്നത്. . കൊച്ചിയിലെ ഹോട്ടൽ അബാദ് പ്ലാസയിൽ മത്സരത്തിൻ്റെ ലോഗോയുടെയും ജേഴ്‌സിയുടെയും പ്രകാശന കർമ്മവും നടന്നു. കെടിജിഎ വനിതാ വിഭാഗം പ്രസിഡന്റും ശീമാട്ടി ടെക്സ്റ്റൈൽസ് ഉടമയുമായ ബീന കണ്ണൻ പ്രകാശനം നിർവ്വഹിച്ചു.കെടിജിഎയുടെ യുവജന വിഭാഗം 2023ലാണ് കേരളത്തിൽ നിന്നുമുള്ള വസ്ത്ര വ്യാപാരികളെ ഒരുമിപ്പിച്ചു യൂത്ത് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് തുടക്കമിട്ടത്. ഇത് ആവേശകരമായ മത്സരങ്ങൾക്ക് മാത്രമല്ല, ബിസിനസ്സ് പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുന്നതിനും വ്യവസായ നിലവാരം ഉയർത്തുന്നതിനുമുള്ള ഒരു വേദിയായി മാറി.
"ഈ വർഷത്തെ ദുബായ് എഡിഷൻ വെറുമൊരു ടൂർണമെന്റല്ല. കേരളത്തിലെ ടെക്സ്റ്റൈൽ മേഖലയെ ഒരു ആഗോള പ്ലാറ്റ്‌ഫോമിലേക്ക് ഉയർത്താനുള്ള നടപടി കൂടിയാണ്. വ്യാപാരികളെയും, ബിസിനസ്സ് പങ്കാളികളെയും കളിയോടൊപ്പം ഒന്നിപ്പിക്കാനും വളരാനുമുള്ള അവസരം കൂടിയാണ് " ബീന കണ്ണൻ പറഞ്ഞു.
ദുബായിയെ വേദിയായി തിരഞ്ഞെടുത്തത് ലീഗിന്റെ അന്താരാഷ്ട്ര വ്യാപാര രംഗത്തെ കാൽവെപ്പു കൂടിയാണ്. ടെക്സ്റ്റൈൽ, വസ്ത്ര വ്യാപാരത്തിന്റെ ആഗോള കേന്ദ്രമായി അറിയപ്പെടുന്ന ദുബായ്, ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വസ്ത്ര വ്യാപാരപ്രദർശകരെ ആകർഷിക്കുന്ന ഇന്റർനാഷണൽ ഫെയർ സംഘടിപ്പിക്കാറുണ്ട്.
"ആഗോള ഫാഷൻ വ്യവസായത്തിന് ദുബായ്, അതിന്റെ സമാനതകളില്ലാത്ത വ്യാപ്തിയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. അതിനാലാണ് കെടിജിഎയുടെ യൂത്ത് പ്രീമിയർ ലീഗിന് അനുയോജ്യമായ വേദിയായി ദുബായ് തിരഞ്ഞെടുത്തത്," കെടിജിഎ യൂത്ത് വിങ്ങ് പ്രസിഡന്റ് സമീർ മൂപ്പൻ പറഞ്ഞു.
കായിക പരിപാടിക്കു പുറമെ - നെറ്റ്‌വർക്ക് വലുതാക്കുന്നതിനും വളർച്ചയ്ക്കായി പുതിയ വാതിലുകൾ തുറക്കുന്നതിനുമുള്ള ഒരു ചുവടുവയ്പ്പാണിത്. കെടിജിഎയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഷാനവാസ് റോയൽ പറഞ്ഞു.
അഞ്ച് ദിവസത്തെ ടൂർണമെന്റ് കെ ടി ജി എ സംസ്ഥാന പ്രസിഡൻ്റും, കല്യാൺ സിൽക്‌സ് സി ഇ ഒയുമായടി.എസ്. പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്യും. ശീമാട്ടി ടെക്‌സ്റ്റൈൽസ് സി ഇ ഒ ബീന കണ്ണൻ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിക്കും.പോത്തിരാജ് (പോത്തിസ്), ശങ്കരൻകുട്ടി രാജശേഖരൻ (സ്വയംവര സിൽക്സ്), റോജർ പുളിമൂട്ടിൽ, ടി.കെ. വിനോദ് കുമാർ (മഹാലക്ഷ്മി സിൽക്‌സ് ) എന്നിവരുൾപ്പടെ സംസ്ഥാന ടെക്‌സ്റ്റൈൽ വ്യവസായത്തിലെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും. എറണാകുളം എംപി ഹൈബി ഈഡൻ വിശിഷ്ടാതിഥിയായിരിക്കും.
പത്ത് ടീമുകൾ, വ്യവസായ പ്രമുഖരുടെ സംഗമം, അഞ്ച് ദിവസത്തെ മത്സരങ്ങൾ എന്നിവ വഴി ഈ ഒത്തു ചേരൽ ഒരു നാഴികക്കല്ലായി മാറ്റാനാണ് സംഘാടകരുടെ ശ്രമമെന്ന് സമീർ മൂപ്പൻ പറഞ്ഞു.കെ.ടി.ജി.എ യുവജന വിഭാഗം പ്രസിഡന്റ് സമീർ മൂപ്പൻ; സെക്രട്ടറി ഇബ്രാഹിം മൂപ്പൻ; ട്രഷറർ ഭരത് എം.എൻ; ബീന കണ്ണൻ (സീമാട്ടി ടെക്‌സ്റ്റൈൽസ്); മഹേഷ് പട്ടാഭിരാമൻ (കല്യാൺ സിൽക്സ്); ശങ്കരൻകുട്ടി (സ്വയംവര സിൽക്സ്); റോജർ പുളിമൂട്ടിൽ, ടി.കെ. വിനോദ് കുമാർ (മഹാലക്ഷ്മി സിൽക്സ്) കെ.ടി.ജി.എ വർക്കിംഗ് സ്റ്റേറ്റ് പ്രസിഡന്റ് ഷാനവാസ് റോയൽ; കെ.ടി.ജി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ. കൃഷ്ണൻ; സംസ്ഥാന ട്രഷറർ എം.എൻ. ബാബു ; സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി നവാബ് ജാൻ, എറണാകുളം ജില്ലാ പ്രസിഡന്റ് ജോൺസൺ.കെ.ടി; ജില്ലാ ട്രഷറർ അഷ്‌റഫ് കല്ലേലിൽ എന്നിവർ ലോഗോയുടെയും ജേഴ്‌സിയുടെയും പ്രകാശന പരിപാടിയിൽ പങ്കെടുത്തു.
Photo Courtesy - Google








