06:08pm 11 November 2026
NEWS
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഡിജിറ്റല്‍ ഹബ്ബ് പ്രയോജനപ്പെടുത്താം കെഎസ്യുഎം അപേക്ഷ ക്ഷണിച്ചു
29/10/2025  06:08 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഡിജിറ്റല്‍ ഹബ്ബ് പ്രയോജനപ്പെടുത്താം കെഎസ്യുഎം അപേക്ഷ ക്ഷണിച്ചു

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കൊച്ചിയിലെ കളമശ്ശേരി കേരള ഇന്നവേഷന്‍ സോണില്‍ സജ്ജമാക്കിയിരിക്കുന്ന അത്യാധുനിക വര്‍ക്കിംഗ് സ്‌പേസായ ഡിജിറ്റല്‍ ഹബ്ബില്‍ പ്രവര്‍ത്തിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം. താല്പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

സ്റ്റാര്‍ട്ടപ്പുകളുടെ ബഹുമുഖ വളര്‍ച്ച, നവീകരണം, സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഡിജിറ്റല്‍ ഹബ്ബ്. വിപുലമായ അടിസ്ഥാന സൗകര്യങ്ങള്‍, മികച്ച ഇന്റര്‍നെറ്റ്, ക്ലൗഡ് ക്രെഡിറ്റുകള്‍, ആധുനിക കോ-വര്‍ക്കിംഗ് സ്പെയ്സുകള്‍, കെഎസ്യുഎം മെന്റര്‍ഷിപ്പ്, വിദഗ്‌ധോപദേശം എന്നിവ ഡിജിറ്റല്‍ ഹബ്ബിലൂടെ ലഭ്യമാകും. സ്റ്റാര്‍ട്ടപ്പ് മിഷന്റെ പരിപാടികളിലേക്കുള്ള പ്രവേശനം നേടാനും ഇതിലൂടെ സാധിക്കും.

രജിസ്‌ട്രേഷന്: www.ksum.in/Space_Digital_hub  വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അന്വേഷണങ്ങള്‍ക്ക്: 7403180193.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img