12:44am 13 November 2026
NEWS
കെ. എസ്. എസ്. പി യൂ - ടൗൺ ബ്ലോക്ക്‌ വാർഷികം
15/02/2026  07:18 PM IST
nila
കെ. എസ്. എസ്. പി യൂ - ടൗൺ ബ്ലോക്ക്‌ വാർഷികം


ചെങ്ങന്നൂർ:   പെൻഷനേഴ്സ് യൂണിയൻ ചെങ്ങന്നൂർ ടൗൺ ബ്ലോക്ക്‌ വാർഷികം സംസ്ഥാന രക്ഷാധികാരി എൻ. സദാശിവൻ നായർ ഉത്ഘാടനം ചെയ്‌തു. ടൗൺ പ്രസിഡന്റ്‌ റ്റി. ജെ. മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ട്രഷറർ എം. മുഹമ്മദ്‌ യൂനുസ് സംഘടനാ റിപ്പോർട്ട്‌  അവതരിപ്പിച്ചു. കെ. എസ്. ഈ. ബി. പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ സി. എൻ. സുശീലൻ ജില്ലാ ജോയിന്റ് സെക്രട്ടറി റ്റി. കെ. സുഭാഷ് ബ്ലോക്ക്‌ സെക്രട്ടറി പി. ജി. രാധാകൃഷ്ണൻ. സെക്രട്ടറി കെ കെ. പ്രസാദ്, ഖജാൻജി എം. എസ്. ശിവൻ പി. വി. തോമസ്, സി എൻ മോഹനൻ എന്നിവർ പ്രസംഗിച്ചു.
      സംസ്ഥാന രക്ഷാധികാരി എൻ. സദാശിവൻ നായർ, ചെങ്ങന്നൂർ മുനിസിപ്പൽ കൗൺസിലർ പി വിജയകുമാരി, മുൻ ഭാരവാഹികളായ എം. കെ. നാണപ്പൻ, പി. ഐ വർഗീസ് എന്നിവരെ ആദരിച്ചു.
  ഭാരവാഹികൾ -- റ്റി. ജെ. മാത്യു (പ്രസിഡന്റ്‌ )കെ. കെ. പ്രസാദ് (സെക്രട്ടറി )
എം എസ് ശിവൻ (ട്രഷറർ )

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.