11:23am 30 September 2026
NEWS
കെ.എസ്.എസ്.പി.യു.തിരുവൻവണ്ടൂർ യൂണിറ്റ് കുടുംബ സംഗമം
29/09/2026  08:00 PM IST
nila
കെ.എസ്.എസ്.പി.യു.തിരുവൻവണ്ടൂർ യൂണിറ്റ് കുടുംബ സംഗമം

തിരുവൻവണ്ടൂർ : കെ.എസ്.എസ്.പി.യു.തിരുവൻവണ്ടൂർ യൂണിറ്റ് കുടുംബ സംഗമം മഴുക്കീർ സെൻ്റ് മേരീസ് ക്നാനായ പാരീഷ് ഹാളിൽ  കെ.എസ്.എസ്.പി.യു.സംസ്ഥാന രക്ഷാധികാരി എൻ.സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു.ഗവ.ആയുർവ്വേദ ഡിസ്പെൻസറി തിരുവൻവണ്ടൂർ മെഡിക്കൽ ഓഫീസർ ഡോ.പ്രദീപ് കുമാർ ' വാർദ്ധക്യകാല ആരോഗ്യ പ്രശ്നങ്ങൾ ' എന്ന വിഷയത്തെ അധികരിച്ച് ക്ലാസ് എടുത്തു.പ്രിവന്റീവ് ആഫീസർ ജി.ജയകൃഷ്ണൻ, ലഹരിയും ആരോഗ്യ പ്രശ്നങ്ങളും ,എന്ന വിഷയത്തെ കുറിച്ച്
 ബോധവൽക്കരണ ക്ലാസ് എടുത്തു.ബ്ലോക്ക് സെക്രട്ടറി എ.കെ.പ്രസന്നൻ കുടുംബ സംഗമ സന്ദേശം നൽകി, ബ്ലോക്ക് പ്രസിഡൻ്റ്,റ്റി.സി.സോമൻ,ലയ്സൺ ഓഫീസർ എസ്, കുമാരി എന്നിവർ 80 വയസ് കഴിഞ്ഞ വയോജനങ്ങളെ ആദരിച്ചു. യൂണിറ്റ് രക്ഷാധികാരി പ്രൊഫ.കെ.ഒ.കൂര്യക്കോസ്, കുര്യൻ വർഗീസ്, സാവിത്രി ദേവി എന്നിവർ ആശംസകൾ നേർന്നു.തുടർന്ന് യൂണിറ്റ് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടന്നു, യൂണിറ്റ് പ്രസിഡൻ്റ് പ്രസിഡൻ്റ് എസ്.വിജയൻപിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സമ്മതൻ കെ.പി.സ്വാഗതവും ജോയിൻ്റ് സെക്രട്ടറി എം.ജി.സരസ്വതിയമ്മ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img