
ചെങ്ങന്നൂർ: കെ.എസ്.എസ്.പി.യു. 34-ാമത് ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം കാരയ്ക്കാട് വെണ്മണി സദാശിവൻ നഗറിൽ ( പാറയ്ക്കൽ ശ്രീ നാരായണ ധർമ്മ സേവാ സംഘം തീർത്ഥാടന ഹാളിൽ ) നടത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എസ്.കുമാരി അദ്ധ്യക്ഷത വഹിച്ചു.
പു. ക. സ. കോട്ടയം ജില്ലാ സെക്രട്ടറി ആർ. പ്രസന്നൻ, സാഹിത്യകാരനും കവിയുമായ കെ. രാജഗോപാൽ, ജില്ലാ പ്രസിഡൻ്റ് എം. പ്രസാദ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് മേഴ്സിക്കുട്ടി ജോർജ്ജ്, ജില്ലാ സെക്രട്ടറി കെ. സോമനാഥപിള്ള, ജോ.സെക്രട്ടറി റ്റി.കെ. സുഭാഷ്, ട്രഷറാർ മുഹമ്മദ് യൂനുസ് ,
ജില്ലാ സാംസ്ക്കാരിക സമിതി കൺവീനർ എം ജോഷ്വ , ചെങ്ങന്നൂർ ബ്ലോക്ക് സെക്രട്ടറി പി.ജി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ സമിതി തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച 31 പെൻഷൻകാരെ മൊമെൻ്റോയും ഷാളും അണിയിച്ച് സംസ്ഥാന രക്ഷാധികാരി എൻ. സദാശിവൻ നായർ ആദരിച്ചു. കൂടാതെ സാഹിത്യ രചനാ മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടത്തി.











