12:36am 06 September 2026
NEWS
കെ.എസ്.എസ്.പി.യു.ബുധനൂർ യൂണിറ്റ് കുടുംബ സംഗമം
24/09/2025  06:34 PM IST
nila
കെ.എസ്.എസ്.പി.യു.ബുധനൂർ യൂണിറ്റ് കുടുംബ സംഗമം

ബുധനൂർ: കെ.എസ്.എസ്.പി.യു.ബുധനൂർ യൂണിറ്റ് കുടുംബ സംഗമം ബുധനൂർ  പെരിങ്ങലിപ്പുറം പെൻഷൻ ഭവനിൽ വെച്ച് ബ്ലോക്ക് സെക്രട്ടറി പി.ജി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു,ബുധനൂർ ആര്യ വൈദ്യശാലയിലെ ഡോ.വിമൽദേവ് " വയോജനങ്ങൾ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ" എന്നീ വിഷയത്തെ അധികരിച്ച് ക്ലാസ് എടുത്തു.ലെയ്സൺ ആഫീസർ കെ.പി.ഗോപാലൻ,  അംബിക ഭായി,കെ.സുമതിയമ്മ,ഇ.വി.സരസമ്മ, ത്രേസ്യാമ്മ എന്നിവർ ആശംസകൾ നേർന്നു.മുതിർന്ന വയോജനങ്ങളെ ചടങ്ങിൽ ആദരിച്ചു.യൂണിറ്റ് പ്രസിഡൻ്റ് 
കെ.ബീന അധ്യക്ഷത വഹിച്ച യോഗത്തിൽ എ.കെ.പ്രസന്നൻ സ്വാഗതവും, വൈസ് പ്രസിഡൻ്റ് റ്റി.എൻ.ശ്രീകുമാർ നന്ദിയും പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.