05:33pm 12 November 2026
NEWS
കെ.എസ്.എസ്.പി.യൂ.ബുധനൂർ യൂണിറ്റ് വാർഷികം
16/01/2026  08:34 PM IST
nila
കെ.എസ്.എസ്.പി.യൂ.ബുധനൂർ യൂണിറ്റ് വാർഷികം

ബുധനൂർ: കെ.എസ്.എസ്.പി.യൂ.ബുധനൂർ യൂണിറ്റ് 34 - മത് യൂണിറ്റ് വാർഷികം പെരിങ്ങലിപ്പുറം പെൻഷൻ ഭവനിൽ വെച്ച് ബ്ലോക്ക് സെക്രട്ടറി 
പി.ജി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡൻ്റ് 
കെ.ബീന അധ്യക്ഷത വഹിച്ചു.
ലെയ്സൺ ആഫീസർ കെ.പി.ഗോപാലൻ മുഖ്യ പ്രഭാഷണം നടത്തി.
അംബിക ഭായി, എൻ.ജി.മുരളീധരകുറുപ്പ്,റ്റി.എൻ.ശ്രീകുമാർ,റ്റി.സി.സോമൻ,റ്റി.കുഞ്ഞ്കുഞ്ഞ്, കെ.സുമതിയമ്മ,എ.കെ.പ്രസന്നൻ,പി.റ്റി.ബാലകൃഷ്ണൻ, ഹരികുമാർ എസ്,നന്ദാശ്ശേരിൽ നാരായണപിള്ള,
യോഗത്തിൽ യൂണിറ്റ് സെക്രട്ടറി സന്തോഷ് ഹെബി ജോൺ , ജോയിൻ്റ് സെക്രട്ടറി ഇ.വി.സരസമ്മ 
എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികൾ കെ.ബീന പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റമാർ അംബിക ഭായി,എൻ.ജി.മുരളീധരകുറുപ്പ്,റ്റി.എൻ.ശ്രീകുമാർ, സെക്രട്ടറി സന്തോഷ് ഹെബി ജോൺ, ജോയിൻ്റ് സെക്രട്ടറിമാർ കെ.സുമതിയമ്മ, ഹരികുമാർ എസ്,ഇ.വി.സരസമ്മ, ട്രഷറർ എ.കെ.പ്രസന്നൻ,എന്നിവർ അടങ്ങിയ 20 അംഗ കമ്മിറ്റിയെ
തെരഞ്ഞെടുത്തു.
പെൻഷൻ കാർക്ക് കിട്ടേണ്ട മുഴുവൻ ഡി.ആർ കുടിശ്ശികയും നൽകുക, ശമ്പള പരിഷ്കരണ നടപടികൾ വേഗത്തിലാക്കുക,  പി.എഫ്.ആർ.ഡി.എ ബിൽ,ഫൈനാൻസ് ബിൽ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.