
ആല: കെ.എസ്.എസ്.പി.യു.ആല യൂണിറ്റ് കുടുംബ സംഗമം പെണ്ണുക്കര തെക്ക് എൻ.എസ്.എസ്.കരയോഗം ആഡിറ്റോറിയത്തിൽ
ആല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനീഷ ബാബു ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡൻ്റ് വി.ആർ.ഗോപാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. വയോജനങ്ങളുടെ പ്രശ്നങ്ങളും, ആരോഗ്യ പരിപാലനവും വിഷയത്തെ കുറിച്ച് ബിലിവേഴ്സ് ആശുപത്രിയിലെ ഡോ.ചിത്ര ക്ലാസ് എടുത്തു.ജില്ലാ വൈസ് പ്രസിഡണ്ട് പി.ജി.രാധാകൃഷ്ണൻ 70 വയസ് കഴിഞ്ഞ മുതിർന്ന അംഗങ്ങളെ ആദരിച്ചു.എസ്.എസ്.എൽ.സി.പ്ലസ് ടൂ , ബിരുദ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച കുട്ടികൾക്ക് ബ്ലോക്ക് ട്രഷററർ റ്റി.ആർ.രാധാകൃഷ്ണൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.തുടർന്ന് പെൻഷനേഴ്സ് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.ജേക്കബ്, കുര്യൻ, സുരേന്ദ്രൻ, പത്മാവതി,ബീന എന്നിവർ ആശംസകൾ നേർന്നു, യൂണിറ്റ് സെക്രട്ടറി കെ രാധ സ്വാഗതവും പി.ആർ.രാജപ്പൻ നായർ നന്ദിയും പറഞ്ഞു











