10:16pm 20 October 2026
NEWS
കെ.എസ്.എസ്.പി.യു.ആല യൂണിറ്റ് കുടുംബ സംഗമം
03/10/2026  07:35 PM IST
nila
 കെ.എസ്.എസ്.പി.യു.ആല യൂണിറ്റ് കുടുംബ സംഗമം

ആല:  കെ.എസ്.എസ്.പി.യു.ആല യൂണിറ്റ് കുടുംബ സംഗമം പെണ്ണുക്കര തെക്ക് എൻ.എസ്.എസ്.കരയോഗം ആഡിറ്റോറിയത്തിൽ 
ആല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  അനീഷ ബാബു  ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡൻ്റ് വി.ആർ.ഗോപാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. വയോജനങ്ങളുടെ പ്രശ്നങ്ങളും, ആരോഗ്യ പരിപാലനവും വിഷയത്തെ കുറിച്ച് ബിലിവേഴ്സ്  ആശുപത്രിയിലെ ഡോ.ചിത്ര ക്ലാസ് എടുത്തു.ജില്ലാ വൈസ് പ്രസിഡണ്ട് പി.ജി.രാധാകൃഷ്ണൻ 70 വയസ് കഴിഞ്ഞ മുതിർന്ന അംഗങ്ങളെ ആദരിച്ചു.എസ്.എസ്.എൽ.സി.പ്ലസ് ടൂ , ബിരുദ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച കുട്ടികൾക്ക് ബ്ലോക്ക് ട്രഷററർ റ്റി.ആർ.രാധാകൃഷ്ണൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.തുടർന്ന് പെൻഷനേഴ്സ് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.ജേക്കബ്, കുര്യൻ, സുരേന്ദ്രൻ, പത്മാവതി,ബീന എന്നിവർ ആശംസകൾ നേർന്നു, യൂണിറ്റ് സെക്രട്ടറി കെ രാധ സ്വാഗതവും പി.ആർ.രാജപ്പൻ നായർ നന്ദിയും പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img