
വെൺമണി: കെ.എസ്.എസ്.പി.യൂ വിൻ്റെ മുപ്പത്തി നാലാമത് ചെങ്ങന്നൂർ ബ്ലോക്ക് സമ്മേളനം വെണ്മണി മാർത്തോമ്മാ പാരീഷ് ഹാളിൽ സംസ്ഥാന രക്ഷാധികാരി എൻ സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് എം.പ്രസാദ് സംഘടന രേഖ അവതരിപ്പിച്ചു.ബ്ലോക്ക് പ്രസിഡൻ്റ് റ്റി.സി.സോമൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി.ജി.രാധാകൃഷ്ണൻ റിപ്പോർട്ടും, ട്രഷറാർ റ്റി.ആർ.രാധാകൃഷ്ണൻ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം പത്മാധരൻ നായർ,എസ്.കുമാരി.റ്റി.കെ.ശിവദാസ്,ഡി.ചന്ദ്രൻ, അംബിക ഭായി,എം.മോഹൻദാസ്,
ജോയിൻ്റ് സെക്രട്ടറി കെ.പി. ഗോപാലൻ,വെണ്മണി യൂണിറ്റ് സെക്രട്ടറി പി.കെ.കോശി
എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക് കമ്മറ്റിയിലുള്ള 7 അംഗങ്ങളെ ആദരിച്ചു.
പുതിയ ഭാരവാഹികൾ റ്റി.സി.സോമൻ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റമാർ , രാജപ്പൻ നായർ, കാതറിൻ ജോസഫ്,ഡി.ചന്ദ്രൻ, സെക്രട്ടറി എ.കെ.പ്രസന്നൻ, ജോയിൻ്റ് സെക്രട്ടറിമാർ കെ.പി.ഗോപാലൻ,എം.കെ.മോഹൻദാസ്,എം.ജി.സരസതിയമ്മ,ട്രഷറർ,റ്റി.ആർ രാധാകൃഷ്ണൻ











