
ചെങ്ങന്നൂർ: പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.എസ്.പി.എ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുന്നതാണെന്ന്
കെ. എസ്.എസ്.പി.എ ആലപ്പുഴ ജില്ലാ സെക്രട്ടറി എ. സലിം പറഞ്ഞു.
ചെങ്ങന്നൂർ കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി ഓഫീസിൽ
നടന്ന ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റി വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തു കയായിരുന്നു അദ്ദേഹം.
കെ.എസ്.എസ്.പി.എ. സംസ്ഥാന കൗൺസിൽ അംഗം സി.എം. തോമസ് കാരയ്ക്കാട് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂർ കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി പ്രസിഡ ൻ്റ് അഡ്വ. കെ.ആർ. സജീവൻ ആശംസാ പ്രസംഗം നടത്തി.
കെ.എസ്.എസ്.പി.എ. താലൂക്ക് പ്രസിഡൻ്റ് പി.എച്ച്. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡൻ്റ് പി.എം. ഷെരീഫ് റിട്ടേണിംഗ് ഓഫീസറുടെ ചുമതലകൾ നിർവഹിച്ചു. എം.കെ. കരിം സാഹിബ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
യോഗത്തിൽ സീനിയർ ജില്ലാ കൗൺസിൽ അംഗം പി. സി. തങ്കപ്പൻ, ജില്ലാ വനിതാ ഫാറം പ്രസിഡൻ്റ് ജി. ശാന്തകുമാരി. വനിതാ ഫോറം സെക്രട്ടറി എൻ. കെ. വസന്തകുമാരി, തോമസ് ഏബ്രഹാം, എം. കെ. മണികണ്ഠൻ, പി.കെ. അബ്ദുൽ കരിം മാന്നാർ, എം.ജി. രാജപ്പൻ ആലാ ,
ടി.പി. ജയദേവ ശർമ്മ
എന്നിവർ പ്രസംഗിച്ചു.
പുതിയ താലൂക്ക് കമ്മിറ്റി ഭാരവാഹികളായി
പി.എച്ച്. മുഹമ്മദ്
(പ്രസിഡണ്ട് )
ടി.പി.ജയദേവ ശർമ്മ, എം.ബി. ഹരി കുമാർ, പി.എ. അബ്ദുൾ കരിം
(വൈസ് പ്രസിഡണ്ടുമാർ )
സന്തോഷ് ടി. കോശി
(സെക്രട്ടറി)
വി.ആർ. ശശിധര കുമാർ, എം.കെ. മണിക്കുട്ടൻ, എ.എൻ. വിജയ കുമാർ
(ജോയിൻ്റ് സെക്രട്ടറിമാർ )
എം.ജി. രാജപ്പൻ (ട്രഷറർ ) സി.എം. തോമസ് കാരയ്ക്കാട്, പി. സി. തങ്കപ്പൻ, പി.എച്ച്. മുഹമ്മദ്, എം.കെ. കരിം സാഹിബ്, തോമസ് ഏബ്രഹാം, ടി.പി. ജയദവ ശർമ്മ
(ജില്ലാ കൗൺസിൽ അംഗങ്ങൾ ) ജി.ശാന്തകുമാരി (വനിതാ ഫോറം പ്രസിഡണ്ട് )
എൻ.കെ. വസന്ത കുമാരി
(വനിതാ ഫോറം സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു.











