07:03am 11 November 2026
NEWS
കെഎസ്ആർടിസി ചെങ്ങന്നൂർ ബസ് സ്റ്റാൻഡിൽ കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കും
11/09/2025  09:18 PM IST
nila
കെഎസ്ആർടിസി ചെങ്ങന്നൂർ ബസ് സ്റ്റാൻഡിൽ കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കും

ചെങ്ങന്നൂർ: കെഎസ്ആർടിസി ചെങ്ങന്നൂർ ബസ് സ്റ്റാൻഡിൽ കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കുന്നതിന് എംഎൽഎ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 4.40 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി സജി ചെറിയൻ അറിയിച്ചു.  11.5 കോടി രൂപ ചിലവഴിച്ച് 32,000 ചതുരശ്ര അടി വിസ്തീർണത്തിൽ സബ് വേയും കടമുറികളും   ഉൾപ്പെടുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ ബസ്സ്റ്റാൻഡ്  നിർമ്മാണം ഉടൻ ആരംഭിക്കും. ഇതിനായി ബസ് സ്റ്റാൻഡിലെ
60 വർഷത്തിലേറെ പഴക്കമുണ്ടായിരുന്നു പഴയ  കെട്ടിടം പൊളിച്ചു നീക്കിയിരുന്നു . പുതിയ കെട്ടിട നിർമ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായാണ്
യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനു വേണ്ടി താത്കാലികമായി കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കുന്നത്. പുതിയ കെട്ടിട നിർമ്മാണത്തിന് തടസ്സം ഉണ്ടാകാത്ത വിധത്തിലാകും കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.