09:49am 17 September 2025
NEWS
കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് അടിപ്പാതയിലേക്ക് ഇടിച്ചു കയറി അപകടം 28 പേർക്ക് പരിക്ക്
16/09/2025  07:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് അടിപ്പാതയിലേക്ക് ഇടിച്ചു കയറി അപകടം 28 പേർക്ക് പരിക്ക്
HIGHLIGHTS

ദേശീയ പാതയിൽ ചേർത്തല പൊലിസ് സ്റ്റേഷനു സമീപം ഹൈവേ പാലത്തിൽ നിർമ്മാണം നടക്കുന്ന അടിപ്പാതയിലേക്ക് ഇടിച്ചു കയറിയ കെ എസ് ആർ ടി സി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ്

ചേര്‍ത്തല: ദേശീയ പാതയിൽ നിർമ്മാണം നടക്കുന്ന അടിപ്പാതയിലേക്ക് കെ എസ് ആർ ടി സി സിഫ്റ്റ് ബസ് ഇടിച്ച് കയറി അപകടം 28 പേർക്ക് പരിക്കേറ്റു ചൊവ്വാഴ്ച പുലർച്ചേ നാലര മണിയോടെയാണ് സംഭവം. ദേശീയ പാതയിൽ പൊലിസ് സ്റ്റേഷനു സമീപം ഹൈവേ പാലത്തിൽ നിർമ്മാണം നടക്കുന്ന അടിപ്പാതയുടെ രണ്ടാം ഘട്ട ഭാഗത്ത് കമ്പികളിലേക്കാണ് സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ച് കയറിയത്അപകടത്തില്‍ 28 പേര്‍ക്കു പരിക്കേറ്റു. അഗ്നിശമന സേനയെത്തി ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറേയും കണ്ടക്ടറേയും മുന്നിലിരുന്നവരെയും പുറത്തെടുത്തത്കോയമ്പത്തൂരില്‍ നിന്നും തിരുവനന്തപരുത്തേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളളവരും 
അയൽ സംസ്ഥാനക്കാരുമുണ്ട്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറും കണ്ടക്ടറുമടക്കം 11പേരെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അടിപ്പാതയുടെ രണ്ടാം ഘട്ടഭാഗത്ത്  നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇവിടെ വാഹനങ്ങള്‍ തിരിച്ചുവിടാന്‍ താത്ക്കാലിക ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.സിഗ്നൽ ശ്രദ്ധയിൽ പ്പെടാതെ മുന്നോട്ടു പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരംഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. ബസില്‍ തന്നെ തെറിച്ചുവീണും സീറ്റിലും കമ്പികളിലും തലയിടിച്ചുമാണ് യാത്രക്കാരിൽ മിക്കവർക്കുംപരിക്ക്.നട്ടെല്ലിനും കാലിനും പരിക്കേറ്റ ബസ് ഡ്രൈവര്‍ കൊല്ലം നീണ്ടൂര്‍ എടത്തറവീട്ടില്‍ ശ്രീരാജ് സുരേന്ദ്രന്‍(33),കണ്ടക്ടര്‍ തിരുവനന്തപുരം സുജിനാഭവനില്‍ സുജിത്(38),കൊല്ലം മേച്ചേരി പുത്തന്‍വീട്ടില്‍ ഗോപാലകൃഷ്ണന്‍(57),ബീഹാര്‍ സ്വദേശി മുഹമ്മദ് ബഷീര്‍(31), കാലടി ചേരാനല്ലൂര്‍ തൈക്കാത്ത് സിജിബാബു(42),തിരുവനന്തപുരം ആര്യാങ്കാവ് പാറവിള പുത്തന്‍വീട്ടില്‍ അജിത്കുമാര്‍(52), പാലക്കാട് ഹെഡ് ഓഫീസ് പോസ്റ്റല്‍ ക്വാര്‍ട്ടേഴ്‌സില്‍ അനൂപ്(40),ചേര്‍പ്പുളശ്ശേരി തറയില്‍വീട്ടില്‍ അരുണ്‍കുമാര്‍(36),കോയമ്പത്തൂര്‍ സ്വദേശിനികളായ ഉഷ(32), ശൈലജ(45) എന്നിവരാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.  പരിക്കുകൾ കൂടുതലുള്ള ശൈലജയെ ട്രോമോ ഐസിയുവിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത് ഷിബിബാബുവിനെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കൊല്ലം സ്വദേശി ടി. വിനോദ് കുമാറിനെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുതകഴി സ്വദേശി അനന്തകൃഷ്ണന്‍(21),ആലപ്പുഴ സ്വദേശി അമല്‍രാജ്(25),ശ്രീലത(50),റോഷന്‍(22)ഉല്ലാസ്(26),ജെസി(56),ജോബി(42),ജൂഡ്(59),അരവിന്ദ്(57),ജയകൃഷ്ണന്‍(29),ഹരികൃഷ്ണന്‍(22)ഫൈസല്‍(21),മാത്യ(51),ജോര്‍ജ്ജ്(50),മുഹമ്മദ്ഫൈസല്‍(21).റിയാസ്(28),മേഴ്‌സി(55) എന്നിവരെയാണ് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
മറ്റുള്ളവർ പ്രാഥമിക ചികിൽസക്ക് ശേഷം ആശുപത്രി വിട്ടു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img img