12:46am 25 October 2026
NEWS
പരുമല പെരുന്നാള്‍ പിറവത്തുനിന്ന് കെ.എസ്.ആര്‍.ടി.സി. സ്‌പെഷല്‍
24/10/2026  11:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പരുമല പെരുന്നാള്‍ പിറവത്തുനിന്ന് കെ.എസ്.ആര്‍.ടി.സി. സ്‌പെഷല്‍
HIGHLIGHTS

മന്ത്രി അനൂപ് ജേക്കബ് ഫ്‌ളാഗ് ഓഫ് ചെയ്യും

പിറവം: പരുമല പെരുന്നാളിനോടനുബന്ധിച്ച് തീര്‍ഥാടകരുടെ സൗകര്യാര്‍ഥം കെ.എസ്.ആര്‍.ടി.സി. പിറവത്തുനിന്ന് സ്‌പെഷല്‍ സര്‍വീസ് നടത്തുമെന്നു മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.പിറവം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നാളെ (25.10.2026) വൈകിട്ടു 4 ന് ഫ്‌ളാഗ് ഓഫ് നിര്‍വഹിക്കും.രാവിലെ 7.50 പിറവത്തെത്തുന്ന ബസ് തുടര്‍ന്ന് 8.10 ന് കൂത്താട്ടുകുളം, അഞ്ചല്‍പ്പെട്ടി,കൂത്താട്ടുകുളം, കോട്ടയം, തിരുവല്ല വഴി 10.40 ന് പരുമലയിലെത്തും. 12 ന് പരുമലയില്‍നിന്ന് തിരിച്ച് കോട്ടയം വഴി 2.30 ന് കൂത്താട്ടുകുളത്തെത്തും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img