NEWS
ഡെലിഗേറ്റുകൾക്ക് സൗജന്യ യാത്രയൊരുക്കി കെഎസ്ആർടിസി
17/12/2025 08:17 PM IST
നാസർ
തിരുവനന്തപുരം: ചലച്ചിത്ര മേളയ്ക്കെത്തുന്ന ഡെലിഗേറ്റുകൾക്ക് സുഖയാത്രയൊരുക്കി കെഎസ്ആർടിസി. സിനിമ കാണാനായി തിയറ്ററിൽ നിന്നും തിയറ്ററിലേക്ക് പോകുമ്പോൾ ഉണ്ടാവുമായിരുന്ന ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവായി. ദിവസവും ഏഴ് ട്രിപ്പുകളുള്ള പ്രത്യേക സൗജന്യ സർവീസുകളാണ് കെഎസ്ആർടിസി ഏർപ്പടുത്തിയത്. ടാഗോർ തിയറ്റർ പരിസരത്തു നിന്നും തുടങ്ങുന്ന ട്രിപ്പ് വിവിധ വേദിയിലൂടെ കിഴക്കേകോട്ടയിലെ ശ്രീ പത്മനാഭയിൽ അവസാനിക്കും. എല്ലാ തിയറ്ററുകളിൽ നിന്നും ഈ സൗകര്യം ഉപയോഗിക്കാവുന്ന രീതിയിലാണ് ട്രിപ്പുകൾ ക്രമീകരിച്ചിട്ടുള്ളത്. സിനിമ പ്രദർശനത്തിൻ്റെ സമയത്തിന് അനുസരിച്ചാണ് ബസ് സർവീസ് നടത്തുക . തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ നിന്നുള്ള രണ്ട് ഇലക്ട്രിക് ബസുകളാണ് മേളയ്ക്കായി പ്രത്യേകം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 7.30 മുതൽ രാത്രി 9.30 വരെയാണ് സർവീസ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








