09:36am 10 November 2026
NEWS
പുതിയ ലുക്കിലുള്ള കെഎസ്ആർടിസി ബസുകൾ എത്തി
29/06/2025  01:23 PM IST
nila
പുതിയ ലുക്കിലുള്ള കെഎസ്ആർടിസി ബസുകൾ എത്തി

പുതിയ ലുക്കിലുള്ള കെഎസ്ആർടിസി ബസുകളുടെ ചിത്രങ്ങൾ സൈബർ ലോകത്ത് തരം​ഗമാകുന്നു.  സൂപ്പർഫാസ്റ്റിന്റെയും ഫാസ്റ്റ് പാസഞ്ചറിന്റെയും പുതിയ മേഡലുകളുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. കെഎസ്ആർടിസിയിൽ പുതിയ ബസുകൾ എത്തുമെന്ന് മന്ത്രി കെ ബി ​ഗണേഷ് കുമാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഈ ബസുകളുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് എന്നാണ് സൂചന.  

ഓട്ടമൊബൈൽ കോർപ്പറേഷൻ ഓഫ് ഗോവ ലിമിറ്റഡ് എന്ന ബസ് നിർമാതാക്കളാണ് ടാറ്റയുടെ ഈ ബസിന്റെ ബോഡി നിർമിച്ചിരിക്കുന്നത്. എസിജിഎൽ നിർമിക്കുന്ന ബസുകളിലെ ആദ്യ ബസുകൾ കേരളത്തിലേയ്ക്ക് എത്തിക്കുന്നതിനിടെ പകർത്തിയ ചിത്രമാണ് ഇത്. അതേസമയം,  കെഎസ്ആർടിസി ബസിന്റെ പുതിയ ഡിസൈനെതിരെ വിമർശനമാണ് ആരാധകരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. 

പുതിയ 143 ബസുകൾ വാങ്ങുന്നതിനായി കെഎസ്ആർടിസി അഡ്വാൻസ് നൽകിയത്. ടാറ്റ, അശോക് ലെയ്‌ലാൻഡ്, ഐഷർ കമ്പനികളിൽ നിന്നാണ് ബസുകൾ വാങ്ങുന്നത്. ഇതിൽ ആദ്യ ഘട്ടമായി എത്തുന്ന 80 ബസ്സുകളിൽ 60 സൂപ്പർ ഫാസ്റ്റും 20 ഫാസ്റ്റ് പാസഞ്ചറുമാണുള്ളത്. കൂടാതെ എട്ട് എ.സി സ്ലീപ്പറുകൾ, 10 എ.സി സ്ലീപ്പർ കം സീറ്ററുകൾ, എട്ട് എ.സി സെമി സ്ലീപ്പറുകൾ എന്നിവയാണവ. ഓർഡിനറി സർവീസ് നടത്തുന്നതിനായി 9 മീറ്റർ നീളമുള്ള ബസുകൾ ഉൾപ്പെടെ 37 ചെറിയ ബസുകൾക്കും ഓർഡർ നൽകിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img