08:34am 11 September 2026
NEWS
കെ എസ്ആർടിസി ജീവനക്കാർ പ്രവർത്തിക്കുന്നത് ഇന്ത്യൻ അർമി പോലെ - മന്ത്രി ഗണേഷ് കുമാർ
25/02/2026  09:11 PM IST
NILA
കെ എസ്ആർടിസി ജീവനക്കാർ പ്രവർത്തിക്കുന്നത് ഇന്ത്യൻ അർമി പോലെ - മന്ത്രി ഗണേഷ് കുമാർ

 

ചെങ്ങന്നൂർ: ഇന്ത്യൻ ആർമിയെ പോലെ ഏതു വെല്ലുവിളെയും നേരിടാൻ തയ്യാറായാണ് കെ എസ്ആർടിസി ജീവനക്കാർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് ടെർമിനലിൻ്റെ നിർമ്മാണം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
കെഎസ്ആർടിസി യുടെ എല്ലാ നിർമ്മാണ  പ്രവർത്തികളും ഇപ്പോൾ പൊതുമരാമത്ത് വകുപ്പ് ആണ് ഏറ്റെടുത്തിരിക്കുന്നതിനാൽ നല്ല നിലവാരം പുലർത്തുന്നു. 

കെഎസ്ആർടിസി ബസിനുള്ളിൽ കെ എൽ 15 എന്ന പേരിൽ കുടിവെള്ളം കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുവാൻ ധാരണയായി. ഒപ്പം ഭക്ഷണ വിതരണവും പുരോഗമിക്കുന്നു. ഇൻഡ്യയിൽ ഡിജിറ്റൽ ലൈസൻസ് ലഭിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി.

60വർഷത്തിലേറെ പഴക്കമുള്ള ജീർണ്ണിച്ച കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന കെഎസ്ആർടിസി ബസ് സ്റ്റേഷനു പകരം ആധുനികമായ എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള പുതിയ ടെർമിനലാണ് നിർമ്മിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു
കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ പി എസ് പ്രമോജ് ശങ്കർ റിപ്പോര്ട്ട് അവതരിപ്പിച്ചു.  , കെഎസ് സിഎംഎംസി ചെയർമാൻ എം എച്ച് റഷീദ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ സുധാമണി, വൈസ് പ്രസിഡൻ്റ് ജി വിവേക്,കെ പി അനിൽ കുമാർ, റെജി കാഞ്ഞിക്കൻ, വിജയകുമാരി അമ്മാൾ, ജിൻ്റാ എം ബാബു, സിനി ബിജു,
മോഹൻ കൊട്ടാരത്തു പറമ്പിൽ, ബി മോഹൻ കുമാർ, സുനിൽ കുമാർ, കെ ജി സുധീഷ് കുമാർ
എന്നിവർ സംസാരിച്ചു.കെഎസ്ആർടിസി
എക്സിക്യൂട്ടീവ് ഡയറക്ടർ
 പി എം ഷറഫ് മുഹമ്മദ് സ്വാഗതവും ഡിടിഒ കെ കെ സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img