06:27am 10 November 2026
NEWS
കെ.എസ്.ആർ.ടി.സി. ബസ് യാത്രാ വിവരങ്ങൾ ഇനി 'ചലോ' ആപ്പിൽ തത്സമയം അറിയാം
25/06/2025  09:34 AM IST
സുരേഷ് വണ്ടന്നൂർ
കെ.എസ്.ആർ.ടി.സി. ബസ് യാത്രാ വിവരങ്ങൾ ഇനി ചലോ ആപ്പിൽ തത്സമയം അറിയാം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളുടെ യാത്രാ വിവരങ്ങൾ തത്സമയം അറിയാൻ 'ചലോ' മൊബൈൽ ആപ്പ് ഉപയോഗിക്കാമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാർ അറിയിച്ചു. ഒരു സ്റ്റോപ്പിൽ അടുത്തതായി എത്തുന്ന ബസ്, അതിലെ ഒഴിവുള്ള സീറ്റുകൾ തുടങ്ങിയ വിവരങ്ങൾ ആപ്പിലൂടെ ലഭ്യമാകും. ബസിൽ കയറുന്നതിനുമുമ്പ് ടിക്കറ്റുകൾ എടുക്കാനും ആപ്പിൽ സൗകര്യമുണ്ട്. ആപ്പിലെ ക്യൂ.ആർ. കോഡ് കണ്ടക്ടറെ കാണിച്ച് യാത്ര ചെയ്യാം.

സ്മാർട്ട് ട്രാവൽ കാർഡുകൾ ആപ്പ് വഴി റീചാർജ് ചെയ്യാനും സാധിക്കും. നിശ്ചിത തുക നൽകി യാത്രക്കാർക്ക് ഈ കാർഡുകൾ വാങ്ങി ഉപയോഗിക്കാം. കാഴ്ചപരിമിതർക്കും ഉപയോഗിക്കാൻ സൗകര്യപ്രദമായ മാറ്റങ്ങൾ ആപ്പിൽ വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബസുകളുടെ യാത്രാവിവരങ്ങൾ ഓൺലൈനിൽ ലഭ്യമാകുന്നതോടെ കെ.എസ്.ആർ.ടി.സി. അന്വേഷണ കൗണ്ടറുകൾ നിർത്തലാക്കും. പകരം ഉദ്യോഗസ്ഥർക്ക് മൊബൈൽ ഫോണുകൾ നൽകും. ഈ നമ്പറിൽ 24 മണിക്കൂറും പരാതികൾ അറിയിക്കാം. ബസ് ഷെഡ്യൂളിംഗ് എ.ഐ. അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്‌വെയറിലേക്ക് മാറ്റുമെന്നും, യാത്രക്കാരില്ലാത്തപ്പോൾ ബസുകൾക്ക് സർവീസ് നിർത്തിവെക്കാൻ അനുമതി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

കൺസെഷൻ ഇനി ബസിൽ പുതുക്കാം

വിദ്യാർത്ഥി കൺസെഷനും ഭിന്നശേഷിക്കാർക്കുള്ള യാത്രാ പാസുകളും കാർഡുകളിലേക്ക് മാറും. വിദ്യാർത്ഥികൾക്ക് ഇനി കൺസെഷൻ കാർഡ് പുതുക്കാൻ ഡിപ്പോകളിൽ പോകേണ്ട ആവശ്യമില്ല. ബസിൽ വെച്ചുതന്നെ കാർഡിന്റെ തുക നൽകി പുതുക്കാം. 20 ദിവസത്തിനുള്ളിൽ സ്റ്റുഡന്റ്സ് കാർഡുകൾ വിതരണം ചെയ്തു തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img