07:59am 29 November 2026
NEWS
കെഎസ്ആർടിസി ബസ് ഓടിച്ചത് മദ്യലഹരിയിൽ; ഡ്രൈവർ അറസ്റ്റിൽ
29/11/2026  07:11 AM IST
nila
കെഎസ്ആർടിസി ബസ് ഓടിച്ചത് മദ്യലഹരിയിൽ; ഡ്രൈവർ അറസ്റ്റിൽ

മൂവാറ്റുപുഴ: മദ്യലഹരിയിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് അപകടകരമായ രീതിയിൽ ഓടിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ കല്ലുകുളം മലക്കത്തടത്തിൽ ജോർജുകുട്ടി ആന്റണി (34) ആണ് അറസ്റ്റിലായത്.

പാലാ ഡിപ്പോയിൽനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിലാണ് സംഭവം. മൂവാറ്റുപുഴ–തൊടുപുഴ റൂട്ടിൽ മടക്കത്താനത്തിനും കദളിക്കാടിനുമിടയിൽ വൈകിട്ട് 5.15 ഓടെയായിരുന്നു ഡ്രൈവറുടെ അപകടകരമായ ഡ്രൈവിങ്.

നിയന്ത്രണം വിട്ടതുപോലെ അമിതവേഗത്തിൽ ബസ് പാഞ്ഞതോടെ യാത്രക്കാർ പരിഭ്രാന്തരായി. അപകടം ഭയന്ന് യാത്രക്കാർ ബഹളംവച്ച് ഇടപെട്ടതോടെയാണ് ബസ് നിർത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു.

തുടർന്ന് ഡ്രൈവറെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിയാണ് യാത്ര തുടർന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img