NEWS
കെഎസ്ആർടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചു; 20 പേർക്ക് പരുക്ക്
08/08/2026 08:43 AM IST
nila

ബെംഗളൂരു: ബെംഗളൂരു–മൈസൂരു എക്‌സ്പ്രസ്‌വേയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. 20 പേർക്ക് പരുക്കേറ്റു. ബസ് കണ്ടക്ടർ അരുൺ, ഡ്രൈവർ എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുകയായിരുന്ന ഡീലക്സ് ബസാണ് ബിഡദിക്ക് സമീപം അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡിന്റെ മധ്യഭാഗത്തെ സൈൻബോർഡിൽ ഇടിച്ച ശേഷം മറിഞ്ഞെന്നാണ് വിവരം.
ഇന്ന് രാവിലെ 6.45ഓടെയാണ് അപകടം. അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്കും രൂപപ്പെട്ടു. അപകടത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










