03:09am 04 November 2026
NEWS
സിഎംഎഫ്ആർഐക്ക് ക്ഷേത്രീയ രാജ്ഭാഷ പുരസ്കാരം
07/01/2025  02:36 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സിഎംഎഫ്ആർഐക്ക് ക്ഷേത്രീയ രാജ്ഭാഷ പുരസ്കാരം
HIGHLIGHTS

ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി എന്നിവരിൽ നിന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജും ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഹരീഷ് നായരും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു.

 

കൊച്ചി: ഹിന്ദി ഭാഷ മികച്ച രീതിയിൽ നടപ്പാക്കിയതിനുള്ള ക്ഷേത്രീയ രാജ്ഭാഷ പുരസ്കാരം തുടർച്ചയായി മൂന്നാം തവണയും കേന്ദ്ര സമുദ്രമത്സ്യ ​ഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആർഐ) ലഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക ഭാഷാ വകുപ്പ് നൽകുന്ന പുരസ്കാരമാണിത്.  

കേരളം, തമിഴ്നാട്, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് സിഎംഎഫ്ആർഐ പുരസ്കാരം നേടിയത്.  

മൈസൂരിലെ കർണാടക ഓപൺ സർവകാലശാലയിൽ നടന്ന ജോയിന്റ് റീജണൽ ഒഫിഷ്യൽ ലാം​ഗ്വേജ് സമ്മേളനത്തിൽ ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി എന്നിവരിൽ നിന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജും ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഹരീഷ് നായരും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img