10:47pm 09 November 2026
NEWS
കെ എസ് എഫ് ഇ സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ ഉയര്‍ത്തി
16/05/2025  12:52 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കെ എസ് എഫ് ഇ സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ ഉയര്‍ത്തി

കൊച്ചി: വിവിധ നിക്ഷേപ പദ്ധതികളിലെ പലിശ നിരക്കുകള്‍ കെ എസ് എഫ് ഇ പുതുക്കി. ജനറല്‍ ഫിക്‌സഡ് ഡിപ്പോസിറ്റ്, ചിട്ടി പ്രൈസ് മണി ഡിപ്പോസിറ്റ്, ഷോര്‍ട്ട് ടേം ഡിപ്പോസിറ്റ് തുടങ്ങിയ നിക്ഷേപ പദ്ധതികള്‍ക്കാണ് മാറ്റം വന്നിരിക്കുന്നത്. 

സാധാരണ സ്ഥിര നിക്ഷേപം, ചിട്ടിപ്പണം നിക്ഷേപം തുടങ്ങിയവയ്ക്ക് ഒരു വര്‍ഷത്തേക്ക് 8.5 ശതമാനമായും ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തേക്ക് 8 ശതമാനമായും രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തേക്ക് 7.75 ശതമാനമായും പലിശ നിരക്ക് ഉയര്‍ത്തി. 

ചിട്ടിയുടെ മേല്‍ ബാധ്യതയ്ക്കുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.75 ശതമാനത്തില്‍ നിന്ന് 9 ശതമാനമാക്കി. കൂടാതെ 181 മുതല്‍ 364 ദിവസത്തിനുള്ളിലെ ഹ്രസ്വകാല നിക്ഷേപം 5.50 ശതമാനത്തില്‍ നിന്ന് 6.50 ശതമാനമാക്കി പലിശ നിരക്ക് ഉയര്‍ത്തി. 

വന്ദനം നിക്ഷേപ പദ്ധതിയിലൂടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് നിലവില്‍ ലഭിക്കുന്ന 8.75 ശതമാനം പലിശ നിരക്കില്‍ മാറ്റമില്ല. എന്നാല്‍ നിക്ഷേപകരുടെ പ്രായപരിധി 60ല്‍ നിന്നും 56 വയസ്സാക്കിയിട്ടുണ്ട്. 

ഇതോടെ നിക്ഷേപ പദ്ധതികള്‍ നിക്ഷേപകര്‍ക്കിടയില്‍ കൂടുതല്‍ ആകര്‍ഷണീയമാകുമെന്നാണ് കെ എസ് എഫ് ഇ പ്രതീക്ഷിക്കുന്നത്. ബാങ്കുകള്‍ സ്ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്കുകള്‍ കുത്തനെ കുറക്കുമ്പോള്‍ സ്ഥിരനിക്ഷേപ പലിശയെ ആശ്രയിക്കുന്നവരുടെ പ്രതീക്ഷയാകുകയാണ് കെ എസ് എഫ് ഇ. നിക്ഷേപിക്കുന്ന തുകയ്ക്ക് 100 ശതമാനം ഗവണ്‍മെന്റ് ഗ്യാരണ്ടിയുമുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img