പിന്നെന്തിന് എ.സിയെന്ന് ജനം ?

റൂം ടെമ്പറേച്ചര്‍ 16 ആയി സെറ്റ് ചെയ്തിട്ടുപോലും ആവശ്യത്തിന് തണുപ്പ് ലഭിക്കുന്നില്ല. അത്രകണ്ട് ടെമ്പറേച്ചറാണ് പുറത്തുള്ളത്. പകൽ മുഴുവൻ ചുട്ടുപൊള്ളുന്ന ഫ്ളാറ്റുകളിൽ വൈകുന്നേരമാകുമ്പോൾ ചുവരുകളെല്ലാം തിളച്ചുമറിയും
തിരുവനന്തപുരം : കടുത്ത ഉഷ്ണതരംഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം നാൾക്കുനാൾ കുതിച്ച് ഉയരുകയാണ്. ഇതോടെ പീക് ടൈമുകളിൽ വൈദ്യുതി വിതരണം തന്നെ തടസ്സപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ ഇടയ്ക്കിടയക്ക് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തനാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം. ഉപഭോക്താക്കൾ സ്വയം അറിഞ്ഞ് വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്നും ഇ.ബി. അധികൃതര്‍ പറയുന്നു. എ.സി. ഉപയോഗിക്കുന്നവര്‍ പരാമവധി ടെമ്പറേച്ചര്‍ഡ 26 ആയി നിലനിര്‍ത്താൻ ശ്രമിക്കണം എന്നാണ് ഇ.ബി. നൽകിയിരിക്കുന്ന പ്രധാന നിര്‍ദ്ദേശങ്ങളിൽ ഒന്ന്. ടെമ്പറേച്ചര്‍ അതിലും കുറച്ചുകൊണ്ടുവരുന്നത് വൈദ്യുതിയുടെ ഉപയോഗം കൂട്ടും എന്നതിനാലാണ് അത്തരമൊരു നിര്‍ദ്ദേശം അധികൃതര്‍ മുന്നോട്ടുവെയ്ക്കുന്നത്.
എന്നാൽ 26 ഡിഗ്രിയിൽ എ,സി. ഉപയോഗിക്കുന്നതിനേക്കാൾ എ.സി. ഒഴിവാക്കുന്നതല്ലേ നല്ലതെന്നാണ് ജനം ചോദിക്കുന്നത്. റൂം ടെമ്പറേച്ചര്‍ 16 ആയി സെറ്റ് ചെയ്തിട്ടുപോലും ആവശ്യത്തിന് തണുപ്പ് ലഭിക്കുന്നില്ല. അത്രകണ്ട് ടെമ്പറേച്ചറാണ് പുറത്തുള്ളത്. പകൽ മുഴുവൻ ചുട്ടുപൊള്ളുന്ന ഫ്ളാറ്റുകളിൽ വൈകുന്നേരമാകുമ്പോൾ ചുവരുകളെല്ലാം തിളച്ചുമറിയും. ഇവിടങ്ങളിൽ എത്ര കുറഞ്ഞ ടെമ്പറേച്ചര്‍ സെറ്റ് ചെയ്താലും റൂമിനകം തണുക്കുകയില്ല. മണിക്കൂറുകൾ എ.സി. പ്രവര്‍ത്തിക്കുമ്പോൾ മാത്രമാകും ഭേദപ്പെട്ട കൂളിംഗ് തന്നെ അനുഭവപ്പെടുക. അതിനിടെ അടിക്കടി കറണ്ട് പോയാൽ പിന്നെ പറയുകയും വേണ്ട. ഈ സാഹചര്യത്തിൽ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് സാമാന്യജനങ്ങൾ.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇന്നുമുതൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കാൻ തന്നെയാണ് ഇ.ബിയുടെ തീരുമാനം. രാത്രി പത്ത് മുതൽ പുലർച്ചെ രണ്ട് വരെ വൻകിട വ്യവസായസ്ഥാപനങ്ങളുടെ പ്രവർത്തനം പുനഃക്രമീകരിക്കണം. രാത്രി ഒൻപതിന് ശേഷം അലങ്കാര ദീപങ്ങളും പരസ്യബോർഡുകളും പ്രവർത്തിപ്പിക്കരുത്. ജലവിതരണത്തെ ബാധിക്കാതെ വാട്ടർ അതോറിറ്റിയുടെ പ്ലംബിംഗ് ഒഴിവാക്കണം, ലിഫ്റ്റ് ഇറിഗേഷന്റെയും ജല അതോറിറ്റിയുടെയും പമ്പിംഗ് രാത്രി ഒഴിവാക്കണം തുടങ്ങിയ മാർഗനിർദ്ദേശങ്ങളും ഇ.ബി മുന്നോട്ടുവച്ചിട്ടുണ്ട്.
Photo Courtesy - Google