01:43pm 20 September 2026
NEWS
സിപിഐ ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എസ് ഇ ബി ഓഫീസ് മാർച്ച് നടത്തി
19/09/2026  04:57 PM IST
nila
സിപിഐ ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എസ് ഇ ബി ഓഫീസ് മാർച്ച് നടത്തി

ചെങ്ങന്നൂർ: വൈദ്യുതി ഉപഭോഗ നിയന്ത്രണത്തിന്റെ പേരിൽ സാധാരണ ജനങ്ങൾ നേരിടുന്ന ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും അപ്രഖ്യാപിത വൈദ്യുതി മുടക്കങ്ങൾ ഒഴിവാക്കി തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എസ് ഇ ബി ഓഫീസ് മാർച്ച് നടത്തി.
മാർച്ച് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
 സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ എം സലിം അധ്യക്ഷത വഹിച്ചു.
 സിപിഐ ജില്ലാ കമ്മിറ്റിയംഗം  -അസ്‌ലം ഷാ, സിപിഐ മണ്ഡലം സെക്രട്ടറി ആർ സന്ദീപ്, സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ പി ആർ പ്രദീപ്കുമാർ, കെ കെ മണിക്കുട്ടൻ, എം എസ് സാദത്ത്, കെ ജെ തോമസ്, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം 
ഷുഹൈബ് മുഹമ്മദ്‌ സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ 
വി എസ് ഗോപാലകൃഷ്ണൻ 
അനസ് പൂവാലം പറമ്പിൽ , ആയപ്പദാസ്, എം ജി മോഹനൻ, എബ്രഹാം കുര്യാക്കോസ്, അനീഷ്‌ മാമ്പ്ര, എ ഐ ടി യു സി മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ ജി മധുകുമാർ അമ്പിളി കെ കെ,ഷാജി യോഹന്നാൻ ബി കെ എം യു മണ്ഡലം സെക്രട്ടറി സന്തോഷ് നന്മ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img