09:25am 08 November 2026
NEWS
കെആര്‍എല്‍സിബിസി പുതിയ കമ്മീഷന്‍ സെക്രട്ടറിമാര്‍
11/04/2025  01:16 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കെആര്‍എല്‍സിബിസി പുതിയ കമ്മീഷന്‍ സെക്രട്ടറിമാര്‍

കൊച്ചി: എറണാകുളത്ത് സമ്മേളിച്ച ലത്തീന്‍ കത്തോലിക്ക മെത്രാന്‍സമിതി സമ്മേളനം വിവിധ കമ്മീഷനുകള്‍ക്ക് പുതിയ സെക്രട്ടറിമാരെ നിയമിച്ചു. യുവജന കമ്മീഷന്‍ സെക്രട്ടറിയായി ഒ.എസ്.ജെ. സഭാംഗമായ റവ. ഫാ. അനൂപ് കളത്തിത്തറ, മാധ്യമ കമ്മീഷന്‍ സെക്രട്ടറിയായി പുനലൂര്‍ രൂപതാംഗം റവ. ഫാ. സ്റ്റീഫന്‍ ചാലക്കര, പ്രവാസി കമ്മീഷന്‍ സെക്രട്ടറിയായി കോട്ടപ്പുറം രൂപതാംഗം  റവ. ഫാ. നോയല്‍ കുരിശിങ്കല്‍ എന്നിവര്‍ നിയമിതരായി. റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ (യുവജന കമ്മീഷന്‍), റവ. ഫാ. ജോണ്‍  കപ്പിസ്താന്‍ ലോപ്പസ് (മാധ്യമം), റവ. ഫാ. ലിനു വിന്‍സെന്‍റ്  ഒ.എസ്.എ (പ്രവാസി)  എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ നിയമനം നടത്തിയത്.

ജോസഫ് ജൂഡ്

ലത്തീൻ കത്തോലിക്ക സഭാ വക്താവ്

Mobile : 9847237771

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img