12:23pm 29 April 2026
NEWS
വിജയ്സേതുപതിയെ സംവിധാനം ചെയ്യുന്ന കൃതിക ഉദയനിധി?
19/02/2025  03:27 PM IST
വിജയ്സേതുപതിയെ സംവിധാനം ചെയ്യുന്ന കൃതിക ഉദയനിധി?

മിഴിൽ 'വണക്കം ചെന്നൈ', 'കാളി', ഈയിടെ റിലീസായ 'കാതലിക്ക നേരമില്ലൈ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധയായികയാണ് കൃതിക ഉദയനിധി. രവി മോഹനും (ജയം രവി), നിത്യ മേനോനും നായകൻ, നായകിയായി അഭിനയിച്ച  'കാതലിക്ക നേരമില്ലൈ' വൻ പരാജയമായിരുന്നു. എങ്കിലും കൃതിക ഉദയനിധി അടുത്ത ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങി വരികയാണ്. കൃതിക ഉദയനിധി അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ വിജയ് സേതുപതിയാണത്രെ കഥയുടെ നായകനായി അഭിനയിക്കുന്നത്. കൃതിക ഉദയനിധി ഈയിടെ വിജയ് സേതുപതിയെ നേരിൽ കണ്ടു ചിത്രത്തിന്റെ കഥ പറഞ്ഞുവെന്നും, വിജയ് സേതുപതി അതിൽ അഭിനയിക്കാൻ സമ്മതിക്കുകയും ചെയ്തു എന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. തമിഴ്നാട് മുഖ്യ മന്ത്രിയായ സ്റ്റാലിന്റെ മരുമകളും, ഉപ മുഖ്യ മന്ത്രിയും, സിനിമാ നിർമ്മാതാവും, നടനുമായ ഉദയനിധി സ്സ്റ്റാലിന്റെ ഭാര്യയുമായ കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ഈ ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നതെന്നും, ഈ ചിത്രം നിർമ്മിക്കുന്നത് ഉദയ നിധി സ്റ്റാലിന്റെ സ്വന്തം ബാനറായ 'റെഡ് ജയന്റ് മൂവീസ്' ആണെന്നുള്ള റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.